കൊച്ചി:കോഴിക്കോട് സ്വദേശിനികള്‍ ലോഡ്ജില്‍ മുറിയെടുക്കുകയും,ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അവശനിലയില്‍ ആവുകയും ചെയ്ത സംഭവത്തില്‍, പെണ്‍കുട്ടികളില്‍ ഒരാളുടെ അവസ്ഥ ഗുരുതരം.ഈ പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ 27ന് കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ വിദേശജോലിയ്ക്കായുളള വിസയ്ക്കായി കൊച്ചിയിലെത്തിയത്.ഇവര്‍ പാലാരിവട്ടത്തെ ലോഡ്ജില്‍ മുറിയെടുത്തു.ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന വെളുത്ത പൊടി ഉപയോഗിക്കുകയും ചെയ്തു.ഇത് ലഹരിപദാര്ത്ഥമാണെന്നാണ് പോലീസ് പറയുന്നത്.
ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോര്‍ത്ത് ,സെന്‍ട്രല്‍ സ്റ്റേഷന് പരിധികളിലെ ലോഡ്ജുകളില്‍ മുറിയെടുക്കുകയും ചെയ്തു.തുടര്‍ന്ന് ഇതില്‍ ഒരു പെണ്‍കുട്ടി അവശയാവുകയും കൂടെയുളള പെണ്‍കുട്ടി ഇവരെ ആശുപത്രിയില്‍ എത്തിക്കുകമായിരുന്നു.ഗുരുതരാവസ്ഥയിലുളള പെണ്‍കുട്ടിയുടെ സോഡിയം താഴ്ന്ന് പോവുകയും തലച്ചോറിലേക്കുളള ഓക്സിജന്‍ നിലച്ചതോടെ കോമയിലേക്ക് പോവേണ്ടതുമായിരുന്നു.എന്നാല്‍ ഇന്ന് നിലയില്‍ കുറച്ചുമാറ്റമുണ്ട്.
വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ കഴിയുന്നതോടെ പെണ്‍കുട്ടിയക്ക് ബോധം തിരിച്ചുലഭിക്കാന്‍ സാധ്യത ഉണ്ട്.തലച്ചോറിന്റെ പ്രവര്‍ത്തനം എത്രത്തോളമുണ്ടെന്ന് അറിയാനായി വെന്റിലേറ്റര്‍ മാറ്റിനോക്കണം.ഇപ്പോഴും കാര്യങ്ങള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നത്. ഗുരുതരാവസ്ഥയിലുളള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്.ഇവര്‍ എത്തിയിട്ടില്ല. പെണ്‍കുട്ടിക്കൊപ്പം ബന്ധുക്കളാണ് ഉളളത്.ആരോഗ്യനിലകുഴപ്പമില്ലാത്ത പെണ്‍കുട്ടിയെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു.സംഭവത്തില്‍ ആരും പരാതിയുമായി വന്നിട്ടില്ല.സംഭവത്തിലെ ദൂരൂഹത പോലീസ് പരിശോധിക്കുന്നുണ്ട്.അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ എങ്ങനെ പെണ്‍കുട്ടി ഒറ്റയ്ക്ക് ആശുപ്ത്രിയില്‍ എത്തിച്ചു എന്നതില്‍ സംശയം നിഴലിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: