തിരുവനന്തപുരം: കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ വ്യവസായ സംരംഭകരെ ആദരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ഏരിസ് പ്ലെക്സിൽ വച്ച് നടന്ന ചടങ്ങിൽ ഫുഡ്, സിവിൽ സപ്പ്ളയേഴ്സ് വകുപ്പ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യവസായ സംരംഭകരെ ആദരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ഏരിസ് പ്ലെക്സില്‍ വച്ച് നടന്ന ചടങ്ങില്‍ ഫുഡ്, സിവില്‍ സപ്പ്ളയേഴ്സ് വകുപ്പ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആര് അനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കോവിഡ് കാലഘട്ടത്തിലും ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സേവനങ്ങളിലൂടെ മാതൃകയായി മാറിയ വ്യവസായ സംരംഭകരെ മന്ത്രി അനുമോദിച്ചു.
ഏരിസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി ഇ ഒയുമായ ഡോ. സോഹന്‍ റോയ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . സംരംഭകര്‍ എന്നും നാടിന്റെ സമ്പത്താണെന്ന് സോഹന്‍ റോയ് പറഞ്ഞു. ‘ പ്രതിസന്ധികളെ സ്വന്തം പ്രതിഭ കൊണ്ട് വിജയകരമായി തരണം ചെയ്ത ഒട്ടനവധി സംരംഭകര്‍ ഉണ്ട്. അവരാണ് നമ്മുടെ സമ്പത്ത്. അവരിലൂടെ മാത്രമേ ശാശ്വതമായ സാമ്പത്തിക പുരോഗതി ഏത് നാടിനും കൈവരിയ്ക്കാന്‍ കഴിയൂ. പ്രതിഭയുള്ളവര്‍ ഏത് മേഖലകളില്‍ ആയാലും അര്‍ഹമായ പ്രോത്സാഹനം ലഭിച്ചാല്‍ അവര്‍ വിജയം കൈവരിയ്ക്കും. വിവിധ മേഖലകളില്‍പ്പെട്ട പ്രതിഭാശാലികളെ പ്രോത്സാഹിപ്പിക്കുവാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അതിനായി ഇത്തരത്തിലുള്ള ‘ഇന്‍ഡിവുഡ് എക്സെലന്‍സ് പുരസ്കാരങ്ങള്‍’ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ നടത്തി വരുന്നുണ്ട് ‘ അദ്ദേഹം പറഞ്ഞു
വിവിധ മേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഡോ.വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ),
ഡോ. ബിജു രമേശ് (രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി),
പി.കെ.ഡി നമ്പ്യാർ (ഫ്ലാഗ്സ് കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയും ),
ഡോ. ആസാദ് മൂപ്പൻ (ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സ്ഥാപക ചെയർമാൻ),
പ്രൊഫ.ഡോ.മാർത്താണ്ഡപിള്ള എ(അനന്തപുരി ഹോസ്പിറ്റൽസ് )
ഡോ. കുര്യൻ ജോൺ മേലാംപറമ്പിൽ (സ്ഥാപക പ്രസിഡന്റ്, മേളം ഫൗണ്ടേഷൻ),
എം.എസ്. ഫൈസൽ ഖാൻ (മാനേജിംഗ് ഡയറക്ടർ, നിംസ് മെഡിസിറ്റി),
മുജീബ് ഷംസുദീൻ (മാനേജിംഗ് ഡയറക്ടർ – ലിമാക്സ് അഡ്വർടൈസിംഗ്),
ബിജു ജോസഫ് (മാനേജിംഗ് ഡയറക്ടർ, നവ്യ ബേക്കേഴ്സ്),
ജോൺ മത്തായി പോൾ (ഫൗണ്ടർ -പോൾസ് ക്രീമറി),
സജിത്ത് അസ്സനാരു പിള്ള ( അൽ സാജ് കൺവെൻഷൻ സെന്റർ),
വിജയകൃഷ്ണ വിജയൻ (മാനേജിംഗ് ഡയറക്ടർ, വിജയകൃഷ്ണ ജ്വല്ലറി),
ഇ എം നജീബ് (ചെയർമാൻ, എയർ ട്രാവൽ എന്റർപ്രൈസസ് ),
ദീപക് ധനഞ്ജയൻ (ഡയറക്ടർ, കോർഡിയൽ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്),
അലക്സാണ്ടർ വടക്കേടം, ( അശ്വതി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ്),
സിദ്ധാർത്ഥ് പോത്തൻ (പോത്തൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്),
ആർദ്ര ചന്ദ്ര മൗലി (എക ബയോകെമിക്കൽസ്),
ജോയ് സെബാസ്റ്റ്യൻ ( സിഇഒ, ടെക്ജൻസിയ സോഫ്റ്റ്വെയർ ടെക്നോളജീസ് ),
എസ്പി മുരുകൻ (ചെയർമാൻ എസ്പി ഗ്രൂപ്പ് ഓഫ് കമ്പനീസ്),
അരുൺ എ ഉണ്ണിത്താൻ (എക്സിക്യൂട്ടീവ് ഡയറക്ടർ- കോർഡൻ ബിൽഡേഴ്സ്),
പി സുബ്രഹ്മണ്യൻ (എക്സിക്യൂട്ടീവ് ഡയറക്ടർ എസ്പി ഗ്രൂപ്പ് ഓഫ് കമ്പനീസ് )
തുടങ്ങിയവരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
‘മേക്ക് ഇൻ ഇന്ത്യ ‘ എന്ന പ്രഖ്യാപിത നയത്തിന് അനുസൃതമായി, ഭാരതത്തിലെ വിനോദവിജ്ഞാന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപ പദ്ധതികൾ ലക്ഷ്യമിട്ട് പത്ത് ബില്ല്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ‘പ്രൊജക്റ്റ് ഇൻഡിവുഡ് ‘ എന്ന ഒരു പദ്ധതിയ്ക്ക് ഡോ. സോഹൻ റോയ് രണ്ടായിരത്തി പതിനഞ്ചിൽ തുടക്കമിട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ അധികമായി മറൈൻ, മെഡിക്കൽ വിഭാഗങ്ങളിലെ പ്രതിഭകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പുരസ്കാരമേളകൾ, രണ്ടായിരത്തി പതിനഞ്ച് മുതൽ ‘ഇൻഡിവുഡ് എക്സലൻസ് അവാർഡ് ‘ എന്ന ഒരു പുതിയ ബ്രാൻഡിന് കീഴിൽ ഉൾപ്പെടുത്തിക്കോണ്ട് ഇത്തരത്തിൽ മറ്റ് മേഖലകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: