തിരുവനന്തപുരം: ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തുന്നതാണ്. അദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു.
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന് ദിവ്യരൂപം’, ‘ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം’ തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങളുടെ സ്രഷ്ടാവിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തുന്നതാണ്. പത്രപ്രവര്ത്തകന്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്, ഹാസ്യസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന് എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂര്‍. ഗുരുവായൂരപ്പന് അദ്ദേഹത്തിന് സദ്ഗതി നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുകയും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന് വാര്‍ത്താ കുറിപ്പിലൂടെ സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: