കൊല്ലം: സിറ്റി പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും മദ്യപിച്ച് വാഹനം ഓടിച്ച 130 പേരെയും പിടികൂടി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്റെ നിര്‍ദ്ദേശാനുസരണം കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഡ്രൈവ്. എല്ലാ പോലീസ് ഇന്‍സ്പെക്ടര്‍മാരേയും, പോലീസ് സ്റ്റേഷനുകളിലേയും സിറ്റിയിലെ പരമാവധി പോലീസ് ഉദ്ദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചായിരുന്നു ഇത്.
പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 10 പേര് കരുനാഗപ്പള്ളി സ്റ്റേഷനിലും, 6 പേര് ഓച്ചിറ പോലീസ് സ്റ്റേഷനിലും 5 പേര് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലും 4 പേര് വീതം കൊല്ലം വെസ്റ്റ്, കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലും 3 പേര് വീതം ഇരവിപുരം, ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലും രണ്ട് പേര് വീതം കൊല്ലം ഈസ്റ്റ്, അഞ്ചാലുമൂട്, ചാത്തന്നൂര്‍, കൊട്ടിയം, പരവൂര്‍, പാരിപ്പള്ളി, ചവറ, പോലീസ് സ്റ്റേഷനിലും, ഒരാള്‍ വീതം ചവറ തെക്കുംഭാഗം, ട്രാഫിക്ക് പോലീസ് സ്റ്റേഷനിലും പിടിയിലായി. ആകെ ഇങ്ങനെ 53 പേരാണ് പിടിയിലായത്.
ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ട് മുങ്ങിനടന്ന രണ്ടുപേരെ കൊട്ടിയം സ്റ്റേഷന് പരിധിയില്‍ നിന്നും, ഒരാളെ വീതം കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, പാരിപ്പള്ളി, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷന് പരിധിയില്‍ നിന്നും പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിന് 5 കേസ്സുകളും അബ്കാരി ആക്ട് പ്രകാരം 51 കേസ്സുകളും രജിസ്റ്റര്‍ ചെയ്യ്തു. ജാമ്യമില്ലാ വാറണ്ട് പ്രകാരം 75 പേരെയും, മുന്‍കരുതലായി 54 പേരെയും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: