ഇസ്ലാമബാദ്: പാകിസ്ഥാനിലെ എല്ലാ നിക്ഷേപങ്ങളും ചൈന നിര്‍ത്തണമെന്നും ബലൂചിസ്ഥാനില്‍ നിന്നും അടിയന്തരമായി പാകിസ്ഥാനും ചൈനയും മൂന്ന് ചൈനക്കാരെ വധിച്ച ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). ചൈനയുടെ നിക്ഷേപം ഇവിടുത്തെ പ്രാദേശിക ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ലെന്ന നിലപാടാണ് ബിഎല്‍എ പുലര്‍ത്തുന്നത്.
ബലോചിസ്ഥാനിലെ നല്ല ലാഭമുണ്ടാക്കുന്ന ഖനികളും വൈദ്യതോല്‍പാദന പദ്ധതികളും പ്രദേശവാസികള്‍ക്ക് ഒരു ഗുണവും നല്‍കാത്തവയാണെന്ന് ബലോച് വിഘടനവാദികള്‍ വിശ്വസിക്കുന്നു. പാകിസ്ഥാനിലെ വമ്പന്‍ വികസനപദ്ധതിയില്‍ ആഴത്തില്‍ മുഴുകുന്ന ചൈനയ്ക്ക് നിക്ഷേപകര്‍ എന്ന നിലിയില്‍ ഇത്തരം ആക്രമണങ്ങള്‍ വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
ബിഎല്‍എയുടെ കീഴിലുള്ള മജീദ് ബ്രിഗേഡാണ് മൂന്ന് ചൈനക്കാരും ഒരു പാകിസ്ഥാനി ഡ്രൈവറും കൊല്ലപ്പെട്ട ഈ ചാവേര്‍ ആക്രമണത്തിന് പിന്നില്‍. ഡോക്ടറുടെ ഭാര്യയും അധ്യാപികയും രണ്ട് കുട്ടികളുടെ അമ്മയുമായ 30 കാരിയാണ് ഈ ചാവേര്‍ ആക്രമണം നടത്തിയത്. ഇറാന്, അഫ്ഗാനിസ്ഥാന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ ഏറെക്കാലമായി അക്രമം നിറഞ്ഞ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ വേദിയാണ്. 6000 കോടി ഡോളര്‍ ചെലവ് ചെയ്ത് ചൈന സ്ഥാപിക്കുന്ന ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയെ ലാക്കാക്കി നിരവധി സ്ഫോടനങ്ങള്‍ ബിഎല്‍എ നടത്തിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിരോധിച്ചിട്ടുള്ള സംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. യുഎസിലും യുകെയിലും ഈ സംഘടന നിരോധിക്കപ്പെട്ടിട്ടുണ്ട്.
ചൈനയുടെ മൃദുല നയതന്ത്രത്തിന്റെ കേന്ദ്രമായിരുന്നു കണ്‍ഫ്യൂഷസ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിന്റെ ഡയറ്കടറും രണ്ട് അധ്യാപകരുമാണ് ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്-ചൈന സൗഹൃദത്തിനുള്ള നേരിട്ടുള്ള ആഘാതമാണ് ഈ ചാവേര്‍ ആക്രമണമെന്ന് പാകിസ്ഥാന് വിദേശകാര്യമന്ത്രി പറഞ്ഞു.
കറാച്ചി സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉചിതമായ ശിക്ഷനല്കാന് ചൈന ആവശ്യപ്പെട്ടു. ഒപ്പം ചൈനീസ് പൗരന്മാര്ക്ക് സംരക്ഷണം നല്‍കാനും ചൈന ആവശ്യപ്പെടുന്നു. ചൈനക്കാരുടെ രക്തം അനാവശ്യമായി ചൊരിയാന്‍ കഴിയില്ലെന്നും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ചൈനയുടെ വിദേശകാര്യ സഹമന്ത്രി വു ജിയാങ്ഹാവോ പാകിസ്ഥാനിലെ ചൈനയിലെ പാകിസ്ഥാന് അംബാസഡറുമായി ബന്ധപ്പെട്ടു.
ചൈനക്കാര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമല്ല
ചൈനീസ് പൗരന്മാര് വധിക്കപ്പെടുന്ന ആദ്യസംഭവമല്ല ഇത്. കറാച്ചിയില്‍ രണ്ട് ചൈനക്കാരെ വഹിച്ച് പോകുന്ന വാഹനത്തിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയവര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ചൈനക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതുപോലെ വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചൈനക്കാരായ എഞ്ചിനീയര്‍മാര്‍ക്കെതിരായ ആക്രമണത്തില്‍ 12 ചൈനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
2018 നവമ്പറില്‍ ബലോച് തീവ്രവാദികള്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് സുരക്ഷാവലയം ഭേദിക്കാന്‍ സാധിച്ചില്ല. ഈ മൂന്ന് തീവ്രവാദികളും വെടിയേറ്റ് മരിച്ചു. നൂറുകണക്കിന് ചൈനക്കാരാണ് സാമ്പത്തിക ഇടനാഴിക്ക് വേണ്ടി പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: