കുമരകം: ജയരാജിന്റെ ഒറ്റാല് സിനിമയിലൂടെ പ്രശസ്തനായ കുമരകം വാസുദേവന്‍ (ഒറ്റാല് വാസവന്76 ) അന്തരിച്ചു. സംസ്കാരം നടത്തി. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയി ലായിരുന്ന വാസവന് ഉച്ചയോടെ കൂടിയാണ് അന്തരിച്ചത്.
2014ല്‍ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാല്’ എന്ന സിനിമയിലൂടെയാണ് കുമരകം പുളിക്കിയില്‍ വാസവന് പ്രശസ്തിയാര്‍ജ്ജിച്ചത്. വല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കായലില്‍ മീന്‍പിടിക്കുന്നത് കണ്ടാണ് സംവിധായകന് ജയവാജ് ഒറ്റാല് സിനിമയിലേക്ക് ക്ഷണിച്ചത്.
പ്രമേയം കൊണ്ടും കഥാപശ്ചാത്തലം കൊണ്ടും മികച്ചുനിന്ന ചിത്രം സംസ്ഥാന, ദേശീയതലത്തിലും രാജ്യാന്തര തലത്തിലും നിരവധി പ്രശംസ ഏറ്റുവാ ങ്ങുകയും അവാര്‍ഡുകള്‍ വാങ്ങി കൂട്ടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒറ്റാല് വാസവനും കൂടുതല്‍ പ്രശസ്തിയാര്‍ജിച്ചത്. ഒറ്റാലിന് പുറമെ ഭയാനകം, കാറ്റിലൊരു പായ്ക്കപ്പല്‍ മാ എന്നീ ഷോര്‍ട്ട് ഫിലിമുകിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മ. മക്കള്‍: ഷാജി ലാല്‍, ഷീബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: