ന്യൂദല്‍ഹി: ചെയ്യുന്നതെല്ലാം ആത്മവിശ്വാസത്തോടെ ചെയ്യണമെന്നും പരീക്ഷ ഉത്സവമാക്കി മാറ്റണമെന്നും വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി. പരീക്ഷാ പേ ചര്‍ച്ചയുടെ അഞ്ചാം പതിപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു പ്രധാനമന്ത്രി.പരീക്ഷയിന്മേലുള്ള ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കല്ല മാതാപിതാക്കള്‍ക്കാണ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുനിന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കം പതിനഞ്ച് ലക്ഷത്തോളം പരിപാടിയില്‍ പങ്കെടുത്തു. രാജ്യതലസ്ഥാന നഗരിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പ്രധാനമന്ത്രിയ്ക്കൊപ്പം രാജ്ഭവനിലെ പ്രത്യേക അങ്കണത്തില്‍ വെച്ച് നടക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമയക്കുറവ് മൂലം പരീക്ഷാ പേയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പില്‍ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.നീണ്ട ഇടവേളയ്ക്ക് ശേഷം എല്ലാവരേയും കണ്ടെതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: