കോഴിക്കോട് : ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ട്രാഫിക് എസ്ഐയെ ആക്രമിച്ച കേസില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരായി. ഡിവൈഎഫ്ഐ നേതാവായിരിക്കേ നിര്‍മല്‍ മാധവുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ മാര്‍ച്ചിനിടെയാണ് എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മന്ത്രി ഹാജരായത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കേ പോലീസ് അതിക്രമത്തിനെതിരേ എസ്എഫ്ഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ച് മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് ഇംഗ്ലീഷ് പള്ളിക്കുമുന്നിലെത്തിയപ്പോള് ഇവര്‍ ട്രാഫിക് എസ്ഐയെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു. കേസില്‍ റിയാസിനെ കൂടാതെ ഇരുപതോളം പേരാണ് കേസിലെ പ്രതികള്‍.
കേസില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഹാജരായി ജാമ്യം നേടിയതാണ്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അദ്ദേഹം ഹാജരാവുകയായിരുന്നു. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാനായി കേസ് മേയ് 27-ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: