വെല്ലിംഗ്ടണ്‍: കശ്മീരി പണ്ഡിറ്റുകളുടെ യഥാര്‍ത്ഥ കഥ പറയുന്ന ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന് പിന്തുണയുമായി മുന്‍ ന്യൂസിലാന്റ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ്. ചിത്രം സെന്‍സര്‍ ചെയ്യുന്നത് ന്യൂസിലാന്റുകാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും എല്ലാ രാജ്യങ്ങളും ഒരു പോലെ ഏറ്റെടുത്ത ചിത്രം ഒരിക്കലും സെന്‍സര്‍ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
ഇന്ത്യന്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചീഫ് സെന്‍സര്‍ ചിത്രത്തെ വീണ്ടും അവലോകനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മുന്‍ ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്. ‘ദി കശ്മീര്‍ ഫയല്‍സ്’ സെന്‍സര്‍ ചെയ്യുന്നത് ന്യൂസിലാന്റുകാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. 1.1 ബില്യണ്‍ ജനങ്ങള്‍ ഇന്ന് ചിത്രം കണ്ടുകഴിഞ്ഞു. 1990 കളില്‍ കശ്മീരി പണ്ഡിറ്റുകള്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷവും നാല് ലക്ഷത്തോളം പണ്ഡിറ്റുകള്‍ക്ക് ഇന്നും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ ചിത്രം സെന്‍സര്‍ ചെയ്യുന്നത് മാര്‍ച്ച് 15ന് ന്യൂസിലാന്റില്‍ നടന്ന പ്രശ്നങ്ങളും 9/11 ഭീകരാക്രമണവും പൊതുജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നതിന് തുല്യമാണ്. ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം നടത്തുന്നവര്‍ക്കെതിരെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ പോരാടുന്നുണ്ട്. ഇസ്ലാമോഫോബിയക്കെതിരെ ശബ്ദിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കരുത് എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. എന്ത് വിലകൊടുത്തും തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുകയാണ് വേണ്ടത്. ഇത്തരം സെന്‍സര്‍ഷിപ്പുകള്‍ ന്യൂസിലാന്റിലെ ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പീറ്റേഴ്സ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: