കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണത്തില്‍ മുന്‍നിരയില്‍ സ്ഥാനം നല്കപ്പെട്ടിട്ടുള്ള ക്ഷേമ പെന്ഷന് വിതരണം താളം തെറ്റി. ജനുവരി മാസത്തെ പെന്ഷന് ഫെബ്രുവരി 15 കഴിഞ്ഞിട്ടും വിതരണം ചെയ്തില്ല. ഇതോടെ പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായി.
സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികളില്‍ കരുതലായി സൂക്ഷിച്ചിട്ടുള്ള പണം വകമാറ്റി ചിലവഴിക്കപ്പട്ടതാണ് പെന്ഷന് വിതരണം തടസ്സപ്പടാനുള്ള കാരണമെന്നാണ് സൂചന. സാമ്പത്തിക ധൂര്‍ത്തിന് കടിഞ്ഞാണിടാതെയുള്ള സര്‍ക്കാര്‍ നിലപാടുകളും ക്ഷേമ പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതോടെ പണം കണ്ടെത്താനാകാതൈ പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍.
പെന്ഷന് തുക വരുന്നതും കാത്ത് കണ്ണ് നട്ടിരിക്കുന്നതില്‍ വയോധികരും ഭിന്നേശേഷിക്കാരും വിധവകളുമായി നിരവധി പേരുണ്ട്. പെന്ഷന് ലഭിച്ചിട്ട് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാത്തിരിക്കുന്നവരാണ് അധികവും. ക്ഷേമ പെന്ഷന് വിതരണം താളം തെറ്റിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ് ബഹുഭൂരിപക്ഷവും.
ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായ നടപടി കൈക്കൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: