ആദ്യമായി ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരെ വനവാസി സംഘങ്ങളെ ചേര്‍ത്ത് സായുധ പോരാട്ടം നടത്തിയ ഹിന്ദു വനവാസി നേതാവ് ആണ് ബിഹാറില്‍ നിന്നുള്ള ജാബ്ര സന്താല സമുദായത്തില്‍ നിന്നുള്ള തില്ക മാഞജ്ഹി. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 70 വര്‍ഷം മുന്നേ ബ്രിട്ടീഷ് സേനയെ ആക്രമിച്ചു അവരുടെ ലഫ്റ്റനന്റ് ആയ കമ്മീഷനര്‍ അഗസ്റ്റസ് ക്ളീവ്ലാണ്ടിനെ ബാബ തില്ക മാഞജ്ഹി കൊട്ടാരം ആക്രമിച്ചു കൊലപ്പെടുത്തി. 1770 ലെ ബംഗാള്‍ ക്ഷാമത്തിന് ശേഷം ബ്രിട്ടീഷ് ഭരണകൂടം ജമീന്ദാര്മാര്ക്കൊപ്പം ചേര്‍ന്ന് ധാന്യം ശേഖരിക്കാന്‍ തുടങ്ങി. കൃഷി ചെയ്യുന്നവര്‍ക്ക് പിന്നീട് അത് വില്‍ക്കുന്നത് 2 ഇരട്ടി 3 ഇരട്ടി വിലക്ക് ആയി. ബ്രിട്ടീഷ് പട്ടാളത്തിന് എന്ന പേരില്‍ ഭൂവുടമകളുടെ കൈവശമുള്ള ധാന്യം വില കൊടുത്തു വാങ്ങുന്നത് ചെറിയ വിലക്ക് ആയിരുന്നു. ബംഗാള്‍ ക്ഷാമത്തിന് കണക്ക് നോക്കിയാല്‍ ഏതാണ്ട് 30 ലക്ഷം പേരാണ് കൊടും പട്ടിണി മൂലം മരിച്ചു വീണത്.
കൃഷി ചെയ്യുന്നവര്‍ക്കും പണി എടുക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ട ധാന്യം നിരസിക്കുന്ന ജമീന്ദാര്ബ്രിട്ടീഷ് സഖ്യത്തിന് എതിരെ സന്താല ഗോത്ര വര്‍ഗ്ഗ വനവാസി സമൂഹത്തിന്റെ ഇടയില്‍ മാഞജ്ഹിയും സംഘവും ‘നമ്മള് ഒന്നിക്കണം’ എന്ന സന്ദേശവും ആയി എത്തി. പിന്നോക്ക. വര്‍ഗ്ഗ സമുദാങ്ങളില് പെട്ടവര്‍ക്കും കൃഷി ചെയ്യുന്നവര്‍ക്കും മാന്യമായ പ്രതിഫലം കൃഷി ഭൂമി ഉടമ നല്‍കണം, അത് നമുക്ക് അര്‍ഹത പെട്ട കൂലി ആണ് എന്നു തില്ക മാഞജ്ഹി അവരെ ബോധവല്‍ക്കരിച്ചു കൊണ്ടിരുന്നു.
അന്യായമായി ഭക്ഷണ ധാന്യങ്ങള്‍ പിടിച്ചു വച്ചു കൊണ്ടു പണി എടുക്കുന്ന താഴെ തട്ടിലുള്ള സമൂഹത്തെ പട്ടിണിക്കിടുന്ന ബ്രിട്ടീഷ് കമ്മീഷണര്‍ (ലഫ്റ്റനന്റ്) അഗസ്റ്റസ് ക്ളീവ്ലന്റിന്റെ ധാന്യപുരയും കൊട്ടാരവും ആക്രമിക്കാന്‍ മാഞജ്ഹിയും സംഘവും പദ്ധതിയിട്ടു.
1784 ല്‍ തില്ക മാഞജ്ഹിയും സംഘവും ബ്രിട്ടീഷ് കമ്മീഷണര്‍ വസതി ആയ രാജ് മഹല്‍ ആക്രമിച്ചു. തോക്കുകള്‍ ഏന്തിയ ബ്രിട്ടീഷ് പട്ടാളത്തിന് നേരെ വനവാസി പോരാളികള്‍ ഗറില്ലാ പോരാട്ടം നടത്തി. തില്ക മാഞജ്ഹിയുടെ വിഷം പുരട്ടിയ അമ്പേറ്റ് ലഫ്റ്റനന്റ് അഗസ്റ്റസ് വീണു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അഗസ്റ്റസ് മരണപ്പെട്ടു. ഒരു ബ്രിട്ടീഷ് ലഫ്റ്റനന്റിനെ യുദ്ധത്തില്‍ കൊന്നു കളഞ്ഞത് ഒരു വനവാസിയുടെ ആക്രമണം ആണെന്നത് ബ്രിട്ടന്റെ അഭിമാനത്തെ വൃണപ്പെടുത്തി കാണണം. ഏത് വിധേനയും മാഞജ്ഹിയെ കണ്ടെത്താന്‍ ബ്രിട്ടീഷ് സൈന്യം കാട് കയറി.
തിലാപൂര്‍ കാടുകളില്‍ അപ്രത്യക്ഷനായ മാഞജ്ഹിയെ അവരുടെ തട്ടകമായ കൊടും കാട്ടില്‍ നേരിടാന്‍ ബ്രിട്ടീഷ് പട്ടാളം നന്നേ കഷ്ടപ്പെട്ടു. ആഴ്ചകള്‍ നീണ്ട പോരാട്ടം നടത്തിയിട്ടും ലോകം കീഴടക്കിയ ബ്രിട്ടീഷ് സേനക്ക് തില്ക മാജ്ഹിയെ പിടിക്കാന്‍ സാധിച്ചില്ല. ബ്രിട്ടീഷ് സൈന്യത്തെ വനവാസി പോരാളികള്‍ ആഴ്ചകളോളം പ്രതിരോധിച്ചു. ബ്രിട്ടന് സൈന്യത്തിന്റെ സംഖ്യ വര്‍ദ്ധിപ്പിച്ചു. അവസാനം അവര്‍ക്ക് തില്ക മാഞജ്ഹിയെ പിടികൂടാന്‍ സാധിച്ചു.
തില്ക മാഞജ്ഹിയെ പിടികൂടിയ ബ്രിട്ടന് അദ്ദേഹത്തെ കെട്ടിയിട്ട് കുതിരയില്‍ വലിച്ചു ബിഹാറിലെ ഭാഗലപൂരിലെ കലക്ടറുടെ കൊട്ടാരത്തിലേക്ക് കൊണ്ടു വന്നു. എന്നിട്ട് അവിടെ വച്ചു പരസ്യമായി അല്‍മരത്തില്‍ കെട്ടിയിട്ട് തൂക്കി കൊന്നു. ഇനി ബ്രിട്ടന് എതിരെ കലാപം നയിക്കുന്നവര്‍ക്ക് അതൊരു താകീത് ആവട്ടെ എന്നു ബ്രിട്ടന് കരുതി കാണും. പക്ഷെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഹൃദയങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തിന് എതിരെ മാഞജ്ഹി കൊളുത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അഗ്നി കെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് പിന്നീട് കാലം തെളിയിച്ചു.
ബാബ തില്ക മാഞജ്ഹിയോടുള്ള ആദരസൂചകമായി ഭാഗല്പൂര് സര്‍വ്വകലാശാലക്ക് അദ്ദേഹത്തിന്റെ പേര് നല്കി. തില്ക മാഞജ്ഹി ഭാഗല്പൂര് സര്‍വ്വകലാശാല ഇപ്പോള്‍ ബിഹാറില്‍ ആണ് ഉള്ളത്. തില്ക മാഞജ്ഹിയുടെ സ്മരണാര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഡോകുമെന്ററിയ്യില് ഇങ്ങനെ പറയുന്നുണ്ട്..
‘ഹസി ഹസി ചട് ഗയെ ഫാസി ചിരിച്ചു കൊണ്ട് തൂക്കിലേറി..’
‘ഈ ഭൂമിമാതാവ് അമ്മായാണ്,
ഞങ്ങളുടെ അമ്മയാണ്,
ഇവിടെ ആര്‍ക്കും കപ്പം കൊടുക്കാന്‍
ഞങ്ങള്‍ക്ക് സൗകര്യമില്ല’
തില്ക മാഞജ്ഹി
പ്രതികരിക്കാൻ ഇവിടെ എഴുതുക: