വാഷിങ്ടണ്‍: ഇന്ത്യ അഗോളതലത്തില്‍ ഒറ്റപ്പെട്ടുവെന്ന ലോക്സഭയിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി അമേരിക്ക. ഇന്ത്യ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണെന്നും തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. ചൈനയേയും പാകിസ്താനെയും സംബന്ധിച്ചും വയനാട് എംപി നടത്തിയ പരാമര്‍ശങ്ങള്‍ യുഎസ് പൂര്‍ണമായും തള്ളി.
ചൈനയെയും പാകിസ്താനെയും ഒരുമിച്ച് അണിനിരത്തി എന്നതാണ് ഈ രാജ്യത്തെ ജനങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം എന്നായിരുന്നു രാഹുലിന്റെ ഇന്നലെ സഭയില്‍ പറഞ്ഞത്. ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നതാണ്. ആ അവസരത്തില്‍ ഇത്തരം ഒരു പരാമര്‍ശം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
ഇത്തരം പരാമര്‍ശങ്ങളെ അമേരിക്ക അംഗീകരിക്കരിക്കില്ല. ചൈന പാകിസ്താന് ബന്ധത്തെക്കുറിച്ച് അവര്‍ തന്നെയാണ് പറയേണ്ടത്. ചൈനയുടേയും പാകിസ്താന്റെയും ബന്ധം സംബന്ധിച്ച വിഷയം പാകിസ്താനും പി.ആര്.സി (പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന) ക്കും വിടുകയാണെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യക്ഷമമല്ലാത്ത വിദേശ നയങ്ങള്‍ കാരണം ചൈനയെയും പാകിസ്താനെയും ഒരുമിച്ച് അണിനിരത്തിയിരിക്കുകയാണ് എന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അമേരിക്കന്‍ വക്താവ് ഇക്കാര്യം പറഞ്ഞത്. ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ നടന്ന ചര്‍ച്ചയിലാണ് രാജ്യത്തെ അപമാനിച്ചുകൊണ്ട് രാഹുല്‍ പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: