ന്യൂദല്‍ഹി: ഭൂമി രജിസ്ട്രഷന് ‘ഒരു രാജ്യം, ഒരു രജിസ്ട്രേഷന്’ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്..
സാധാരണക്കാര്‍ക്കും വ്യവസായികള്‍ക്കും പദ്ധതി ഒരു പോലെ ഗുണം ചെയ്യുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു
സൗരോര്‍ജ പദ്ധതികള്‍ക്ക് 19,500 കോടി വകയിരുത്തി. മൂലധ നിക്ഷേപത്തില്‍ 35.4 ശതമാനം വര്‍ധനയാണ്.പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും.ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.
പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളു പ്രോത്സാഹിപ്പിക്കും.5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു.
അടുത്ത സംമ്പത്തിക വര്‍ഷത്തില്‍ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാവും.2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കും.
5ജിക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: