ബീജിങ്: വിന്റര്‍ ഒളിമ്പിക്സിന് മുാന്നോടിയായി സീറോ കോറോണ നേട്ടം കൈവരിക്കാനായി സ്വന്തം ജനതയോടുളള ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരത തുടരുന്നു. കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടി വരുന്ന ചൈനയില്‍ പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടു സമൂഹത്തെ നിര്‍ബന്ധിത ക്വാറന്റൈന് പ്രേരിപ്പിക്കുകയാണ്.
കൊവിഡ് കേസുകള്‍ പുറംലോകത്തിന് മുന്നില്‍ ലഭ്യമാക്കാതിരിക്കാന്‍ ആളുകളെ മെറ്റല്‍ ബോക്സിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. തടിയില്‍ തീര്‍ത്ത കട്ടിലും ടോയ്ലറ്റും ഉളള മെറ്റല്‍ ബോക്സിലിരുന്ന് ക്വാറന്റൈന് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ രാത്രിയ്ക്ക് മുമ്പായി സെന്റുകളിലേക്ക് മാറാനാണ് നിര്‍ദ്ദേശം. കൊവിഡ് രോഗികളെ കണ്ടെത്താനായി ട്രൈയിസിങ്ങ് ആപ്പുകളും ഉപയോഗിക്കുന്നുണ്ട്.
ഭക്ഷണ സാധനങ്ങള്‍ പോലും പുറത്ത് പോയി വാങ്ങാന്‍ കഴിയാതെ 20 മില്യണോളം ആളുകളാണ് വീടുകളില്‍ കഴിയുന്നത്. മതിയായ ചികിത്സ പോലും ഉറപ്പുവരുത്താതെയുളള സർക്കാരിൽ നിന്ന് കടുത്ത പീഢനങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. 2019 ലാണ് ചൈനയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: