തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നു. ഈ മാസം 15 മുതല്‍ 29 വരെ അമേരിക്കയിലെ റോംചെസ്റ്ററിലെ മയോ ക്ലിനിക്കിലാണ് പിണറായി ചികിത്സ തേടുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവരുമുണ്ട്.
ചികിത്സയും യാത്രയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയാണ് പുറത്തിറക്കിയത്. 2018ലും മുഖ്യമന്ത്രി ചികിത്സയ്ക്ക് അമേരിക്കയില്‍ പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: