വിവിധ ദേശീയ സ്ഥാപനങ്ങളുടെ ഡോക്ടറല്‍/പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. ഇനിപറയുന്ന സ്ഥാപനങ്ങളിലാണ് ഗവേഷണ പഠനാവസരം.
എന്‍ഐഐ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി, ന്യൂദല്‍ഹി. 110067. പിഎച്ച്ഡി പ്രോഗ്രാമില്‍ ഇമ്മ്യൂണോളജി, ഇന്‍ഫെക്ഷ്യസ് ആന്റ് ക്രോണിക് ഡിസീസ്, ബയോളജി, മോളിക്യുലര്‍ ആന്റ്സെല്ലുലാര് ബയോളജി, കെമിക്കല്‍ ബയോളജി, സ്ട്രക്ചറല്‍ ബയോളജി, കമ്പ്യൂട്ടേഷണല്‍ ബയോളജി എന്നീ ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലാണ് ഗവേഷണ പഠനാവസരം. യോഗ്യത- എംഎസ്സി (ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്)/എംടെക്/എംബിബിഎസ്/എംവിഎസ്സി/എംഫോം/ഇന്റഗ്രേറ്റഡ് എംഎസ്സി മൊത്തം 55 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പ്ലസ്ടു/ഡിഗ്രി തലത്തില്‍ 60% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെയുണ്ടാകണം. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മാര്‍ക്കിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nii.res.in ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ജനുവരി 18 നകം സമര്‍പ്പിക്കണം. ഫെബ്രുവരി 20 ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി ജൂണ്‍ 7-14 വരെ തീയതികളില്‍ ഇന്റര്‍വ്യു നടത്തിയാണ് തെരഞ്ഞെടുപ്പ്. JGEEBILS- 2022 ല്‍ യോഗ്യത നേടുന്നവര്‍ക്കും അഡ്മിഷന് ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
ഐഐഎം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തിരുച്ചിറപ്പള്ളിയില്‍ ഫുള്‍ടൈം മാനേജ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാം (ഡിപിഎം) പ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 31 നകം അപേക്ഷിക്കാം. ഓപ്പറേഷന്‍സ് മാനേജ്മെന്റ് ആന്റ് ഡിസിഷന്‍ സയന്‍സസ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്റ് അനലിറ്റിക്സ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഇക്കണോമിക്സ് ആന്റ് പബ്ലിക് പോളിസി, മാര്‍ക്കറ്റിംഗ്, സ്ട്രാറ്റജി, ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് സ്പെഷ്യലൈസേഷനുകളാണ്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മാസ്റ്റേഴ്സ് ഡിഗ്രി 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. സിഎ/ഐസിഡബ്ല്യുഎ/സിഎസ് യോഗ്യതയുള്ളവരെയും 8 സിജിപിഎയില്‍ കുറയാതെ 4 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിഗ്രിക്കാരെയും പരിഗണിക്കും. ഐഐഎം-ക്യാറ്റ്/ജിമാറ്റ്/ഗേറ്റ്/യുജിസി-ജെആര്‍എഫ് യോഗ്യത വേണം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iimtrichy.ac.in/fpm- സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: