കോട്ടയം: എസ്എംഎ (സ്പൈനല്‍ മസ്കുലര്‍ അട്രോഫി) എന്ന അത്യപൂര്‍വ്വവും ഗുരുതരവുമായ ജനിതകരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവാതുക്കല്‍ ചെമ്പകവീട്ടിലെ അജികേഷ് – ധന്യ ദമ്പതികളുടെ എട്ടുവയസുകാരനായ ഗുരുചിത്തിന് മറ്റു കുട്ടികളെപ്പോലെ ഓടാനും കളിക്കാനും കഴിയണമെങ്കില്‍ സുമനസുകളുടെ സഹായം വേണം.
നാഡീവ്യൂഹത്തെ ബാധിച്ച് പേശികളെ തളര്‍ത്തിക്കളയുന്ന അസുഖമാണ് എസ്എംഎ. ഈ അസുഖത്തിന് ഇന്ത്യയില്‍ ഇന്നു മരുന്ന് ലഭ്യമാണ്. റിസ്ഡിപാം എന്ന മരുന്ന് കുറച്ചധികം വര്‍ഷങ്ങള്‍ നല്കിയാല് മാത്രമേ ഗുരുചിത്തിന് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ സാധിക്കൂ.
ഒരു വര്‍ഷത്തേയ്ക്ക് 75ലക്ഷം രൂപയാണ് മരുന്നിന്റെ നിലവിലെ വിപണിമൂല്യം. ഗുരുചിത്ത് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ തുടര്‍ച്ചായി മരുന്ന് കഴിക്കണമെങ്കില്‍ ഏകദേശം 10 കോടി രൂപയെങ്കിലും വേണ്ടിവരും. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ അജികേഷിന് ഇത്രയും പണം കണ്ടെത്താന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ ചിലവുകള്‍ സ്വരൂപിക്കാനായി ഗുരുചിത്ത് സ്പൈനല്‍ മസ്കുലര്‍ അട്രോഫി ട്രീറ്റ്മെന്റ് ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ധനസമാഹരണത്തിനായി ആക്സസ് കോട്ടയം ബ്രാഞ്ചില്‍ അക്കൗണ്ടും എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 921020052115075, കഎടഇ:ഡഠകആ0000051. ഫോണ്‍-9947296557.
പ്രതികരിക്കാൻ ഇവിടെ എഴുതുക: