ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒപിയിലെത്തിയ രോഗികളെ പറഞ്ഞു വിട്ടു. ഇഎന്റ്റി വിഭാഗത്തിലെത്തിയ രോഗികളെയാണ് പറഞ്ഞു വിട്ടത്. നിരവധി രോഗികളെത്തിയെങ്കിലും 30 രോഗികള്‍ക്ക് മാത്രമേ ഡോക്ടറെ കാണാന്‍ അവസരം കൊടുത്തൊള്ളു. ബാക്കിയുള്ളവരോട് അടുത്ത ദിവസം വരാന്‍ പറഞ്ഞു മടക്കി. ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് ഗുരുതര പ്രശ്നങ്ങളുള്ള രോഗികളെ മാത്രമേ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സ നല്കുവാന് സാധിക്കു എന്നും, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന ചികിത്സകളെല്ലാം മാറ്റിവച്ചെന്നും കാര്‍ഡിയോളജി വിഭാഗം അധികൃതര്‍ അറിയിച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തിലും നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.
ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ച് കാലതാമസം നേരിടുന്നതിനാല്‍ സീനിയര്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും, ജോലി ഭാരം കൂടുതലാണെന്നും പറഞ്ഞാണ് സമരം നടത്തുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജനെ രോഗിയുടെ ബന്ധു ആക്രമിച്ചതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി ഹൗസ് സര്ജന്മാര് ഒ.പി ബഹിഷ്കരണമടക്കമുള്ള പണിമുടക്ക് നടത്തുന്നത്. അതേസമയം ഇന്നലെ രോഗികളുടെ തിരക്ക് പൊതുവെ കുറവായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ നീണ്ടു നില്ക്കുന്ന രോഗികളുടെ നീണ്ട നിര രാവിലെ 10.30 കഴിഞ്ഞപ്പോള്‍ തന്നെ കാണാനില്ലായിരുന്നു. മുവായിരത്തിലധികം രോഗികളാണ് സാധാരണ മെഡിക്കല്‍ കോളേജില്‍ എത്തിക്കോണ്ടിരിക്കുന്നത്.
എന്നാല്‍ ഇന്നലെ ആയിരത്തില്‍ താഴെ രോഗികള എത്തിയുള്ളു. മെഡിക്കല്‍ കോളേജുകളിലെ പണിമുടക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് മുതലെടുക്കാന്‍ അവസരം കൈവന്നിരിക്കുകയാണൈന്നാണ് ജനാഭിപ്രായം. ഗുരുതരമായ രോഗം ബാധിച്ച പാവപ്പെട്ടവര്‍ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും രോഗികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: