റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി 2022 മേയ് മാസത്തിലാരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/ എസ്ടി/ പിഡബ്ല്യുഡി/ ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.cipranchi.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കാവുന്നാണ്.
കോഴ്സുകള്‍: എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി രണ്ട് വര്‍ഷം, സീറ്റുകള്‍ -21. യോഗ്യത-എംഎ/എംഎസ്സി സൈക്കോളജി 55% മാര്‍ക്കോടെ വിജയിച്ചിരിക്കണം.
- എംഫില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക്, രണ്ട് വര്‍ഷം, യോഗ്യത-55% മാര്‍ക്കോടെ എംഎസ്ഡബ്ല്യു.
- പിഎച്ച്ഡി-ക്ലിനിക്കല്‍ സൈക്കോളജി, രണ്ട് വര്‍ഷം, യോഗ്യത-എംഫില്‍ (മെഡിക്കല്‍ ആന്റ് സോഷ്യല്‍ സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി)
എംഫില്‍, പിഎച്ച്ഡി കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 25000 വീതം സ്കോളര്‍ഷിപ്പ് ലഭിക്കും.
എസ്സി/ എസ്ടി/ ഒബിസി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 50% മാര്‍ക്കുള്ള പക്ഷം അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
- ഡിപ്ലോമ- സൈക്യാട്രിക് നഴ്സിങ്, ഒരുവര്‍ഷം, സീറ്റുകള്‍-17, യോഗ്യത-ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ‘എ’ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്. പ്രതിമാസം 2500 രൂപ സ്റ്റൈ]ന്റ് ലഭിക്കും.
ദേശീയതലത്തില്‍ ഫെബ്രുവരി 20 ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ന്യൂദല്‍ഹി, അഹമ്മദാബാദ്, റാഞ്ചി, കൊല്‍ക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടേയും മാര്‍ച്ച് 8 നും 12 നും മധ്യേ നടത്തുന്ന വ്യക്തിഗത അഭിമുഖം/പ്രാക്ടിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ് സെന്‍ട്രല്‍ സൈക്യാട്രി ഇന്‍സ്റ്റിറ്റ്യൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: