കൊച്ചി: കൊച്ചിയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ വീട്ടില്‍ കയറി വളര്‍ത്തു നായയെ തല്ലിക്കൊന്നു. ചെങ്ങമനാട് വേണാട്ടു പറമ്പില്‍ മേരി തങ്കച്ചന്റെ വീട്ടില്‍ വളര്‍ത്തുന്ന പഗ്ഗ് ഇനത്തില്‍പെട്ട ‘പിക്സി’ എന്ന നായയെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നത്. ഇതിനെതുടര്‍ന്ന് മേരി എസ്പിക്കു പരാതി നല്കി. പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിഡ്ജില്‍ തന്നെ നായയുടെ ജഡം സൂക്ഷിച്ചിരിക്കുകയാണെന്നും കുടുംബം പറഞ്ഞു.
മേരിയുടെ മകന് ജസ്റ്റിനെയും മറ്റോരു പൊലീസ് കേസിലെ പ്രതിയെയും കസ്റ്റഡിയിലെടുക്കാനാണ് ഇന്‍സ്പെക്ടറും സംഘവും വീട്ടിലെത്തിയത്. ഇതിനിടെ പുറത്തേക്കു വന്ന നായയെ ഇന്‍സ്പെക്ടര്‍ മരത്തടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഈ സമയം മേരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപ്പോള്‍ തന്നെ നായ കണ്മുന്നില് പിടഞ്ഞുവീഴുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ മരത്തടി രണ്ടായി മുറിഞ്ഞു പോയെന്നും മേരി പറഞ്ഞു.
ഇതിനു ശേഷം ഒന്നും മിണ്ടാതെ എസ് ഐ വീട്ടില്‍നിന്ന് വാഹനത്തില്‍ കയറി പോകാന്‍ ശ്രമിച്ചു. മേരി പൊലീസ് വാഹനത്തിന്റെ മുന്നില്‍ കയറി പോകുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും െ്രെഡവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. വാഹനത്തിന്റെ മുന്നില്‍ നിന്നു മാറി നിന്നില്ലെങ്കില്‍ ദേഹത്ത് കൂടി കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും മേരി പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി നായയെ അടിച്ചു കൊല്ലുകയും വാഹനം കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് മേരിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: