തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് തുടങ്ങിയത്. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആര്.ടി.എ തുടങ്ങിയ സംഘടനകള്‍ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ അവശ്യ സര്‍വീസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുടേത് കടുംപിടുത്തമാണെന്നാണ് സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാട്. തൊഴിലാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വര്‍ധനവാണെന്നും ഇത് പരിശോധിക്കാന്‍ സമയം വേണമെന്നുമാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്. സമരത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം തടസപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: