ന്യൂദല്‍ഹി: കൊവിഡ് വാക്സിനേഷനില്‍ പിന്നിലുള്ള ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ ഡോസ് 50 ശതമാനത്തില്‍ കുറവുള്ളതും, രണ്ടാം ഡോസ് വാക്സിന് വിതരണത്തിലും കുറവുമുള്ള ജില്ലകളിലെ കളക്ടര്‍മാരെയുമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ജാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. നിലവില്‍ 40 അധികം ജില്ലകളില്‍ വാക്സിനേഷന് താരതമ്യേന കുറവാണ്. നവംബര്‍ 3 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അവലോകന യോഗം നടക്കുക.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 112 കോടിയോളം വാക്സിന് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്. നിലവില്‍ 13 കോടിയില്‍ അധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ സ്റ്റോക്കുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: