കൊല്ലം: ഇന്ത്യയെ താഴ്ത്തിക്കെട്ടിയും ചൈനയെ പുകഴ്ത്തിയും താലിബാന് ഭീകരതയെ പിന്തുണച്ചും മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സമിതയംഗവുമായ മേഴ്സിക്കുട്ടിയമ്മ. കുണ്ടറ സിപിഎം ലോക്കല്‍ സമേളനത്തിലായിരുന്നു വിവാദ പ്രസംഗം.
ഇന്ത്യ 100 കോടി വാക്സിന് വിതരണം ചെയ്തെന്ന് വീമ്പിളക്കുമ്പോള്‍ ചൈന വിതരണം ചെയ്തത് 270 കോടി വാക്സിനാണെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചൈന 76ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന് നല്കി. പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാമത് നില്ക്കുമ്പോള് ഇന്ത്യയുടെ സ്ഥാനം 111-മത് ആണ്. ലോക സമ്പദ് വ്യവസ്ഥയില്‍ 17 ശതമാനവും ചൈനയിലാണ്.
അമേരിക്കയെ തോല്‍പ്പിച്ച് തുന്നം പാടിപ്പിച്ച താലിബാന് ഒരു രക്തച്ചൊരിച്ചിലുമില്ലാതെയാണ് അഫ്ഗാന് ഭരണം പിടിച്ചതെന്നും അവര്‍ പറഞ്ഞു. പിറന്ന നാടിനെ ഇകഴ്ത്തിയും ചൈനയെയും താലിബാന് ഭീകരവാദത്തെയും പുകഴ്ത്തിയുള്ള മേഴ്സിക്കുട്ടിയമ്മയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കുണ്ടറ മുന്‍ എംഎല്‍എയായിരുന്ന മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.സി. വിഷ്ണുനാഥിനോട് 4523 വോട്ടിനു പരാജയപ്പെട്ടിരുന്നു.
മേഴ്സിക്കുട്ടിയമ്മയുടെ ധാര്‍ഷ്ട്യവും താന്‍പ്രമാണിത്തവുമാണ് തോല്ക്കാന് കാരണമെന്നായിരുന്നു സിപിഎം കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തതിന് മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പിനെതിരെ സിപിഎം നടപടി സ്വീകരിച്ചിരുന്നു. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയും നടപടി ഉണ്ടാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: