തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ നവംബര്‍ അഞ്ചിന് ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്കും. 2012ല്‍ നിലവില്‍വന്ന സേവന വേതന കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചിട്ടും നാളിതുവരെ പരിഷ്ക്കരിച്ചിട്ടില്ല. ഇക്കാലയളവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കി. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കൂടാതെ പാര്‍ക്കിങ് ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ അമിത നികുതി ഒഴിവാക്കുക, ആശ്രിത നിയമനം പുനരാരംഭിക്കുക, നിയമവിരുദ്ധമായ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവയ്ക്കുന്നതായി കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: