തിരുവനന്തപുരം : പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രസ്താവന നടത്തുകയും ചെയ്ത എ.കെ. നസീറിനും കെ.ബി. മദന്‍ലാലിനും സസ്പെന്ഷന്. പാര്‍ട്ടി വിരുദ്ധനിലപാടുകള്‍ക്ക് ഇരുവരേയും ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നതായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിനാണ് നടപടി. ബിജെപി മുന്‍ മേഖലാ പ്രസിഡന്റാണ് എ.കെ. നസീര്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റാണ് കെ.ബി. മദന്‍ലാല്‍. അടുത്തിടെ ഇരുവരും ബിജെപിക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമാവുയും ചെയതിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: