തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമല്ലാത്ത മാസ്കുകളും ഗുണമേന്മയില്ലാത്ത ഹാന്‍ഡ് സാനിറ്റൈസറുകളും വ്യാപകം. ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. സ്കൂളുകള്‍ തുറക്കുമ്പോള്‍ ആവശ്യം ഉയരുന്നത് ലക്ഷ്യം വച്ച് മാസ്ക്, സാനിറ്റൈസര്‍ വിപണി. കുറഞ്ഞ ചെലവില്‍ ഗുണമേന്മ ഇല്ലാത്തവ വിപണികളിലേക്ക് ഒഴുകും.
ഫാക്ടറിയില്‍ നിന്നും നേരിട്ടുള്ള വിപണനം എന്ന പേരില്‍ പെട്ടിക്കടകളില്‍ വരെ മാസ്കുകളും സാനിറ്റൈസറും സുലഭമാണ്. റോഡരികുകളിലും വിവിധ നിറത്തിലും വര്‍ണത്തിലും മാസ്ക് സുലഭമാണ്. എന്‍95 എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്ന വ്യാജ മാസ്കുകള്‍ വരെ ഇവിടെ ലഭിക്കും. ഒന്നര രൂപയ്ക്കാണ് സര്‍ജ്ജിക്കല്‍ മാസ്ക് വില്‍ക്കുന്നത്. ഇവയുടെ ഗുണമേന്മ പരിശോധിക്കപ്പെടുന്നില്ല. എന്‍95 മാസ്കിന് 26 രൂപയും മൂന്ന് ലയര്‍ ഉള്ള മാസ്കിന് 5 രൂപയുമാണ് സര്‍ക്കാര്‍ വില. എന്നാല്‍ പത്തും പതിനഞ്ചും രൂപയ്ക്കാണ് എന്‍ 95 എന്ന പേരില്‍ ഗുണമേന്മ ഇല്ലാത്ത മാസ്കുകള്‍ വിപണിയിലുള്ളത്. തുണി മാസ്കുകളും വിപണിയില്‍ സുലഭമാണ്. ഉയര്‍ന്ന വിലയിലുള്ള മാസ്കുകളും ലഭിക്കുന്നുï്. ഇവ ഏത് തരം അസംസ്കൃത വസ്തുക്കളില്‍ ഉത്പാദിപ്പിക്കുന്നുവെന്നോ എവിടെയാണ് നിര്‍മിക്കുന്നതെന്നോ അറിയില്ല.
സാനിറ്റൈസറുകളുടെ ഗുണമേന്മ പരിശോധിക്കാനും സംവിധാനമില്ല. ഹാന്‍ഡ് സാനിറ്റൈസറുകളില്‍ 70 ശതമാനത്തിന് മുകളില്‍ ആല്‍ക്കഹോള്‍ ഉണ്ടാകണം എന്നാണ് ഏക നിബന്ധന. കുടില്‍ വ്യവസായം പോലെ സാനിറ്റൈസറുകള്‍ സംസ്ഥാനത്ത് നിര്‍മിക്കുന്നുണ്ടെെന്നാണ് സൂചന. ഇത്രയും ആല്‍ക്കഹോള്‍ എവിടെ നിന്ന് ലഭിക്കുന്നു എന്നതും ദുരൂഹമാണ്. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് മാസ്കും സാനിറ്റൈസറും ഉത്പാദിപ്പിക്കുന്നുണ്ട്. അധികവും ആശുപത്രികളിലേക്കാണ് പോകുന്നത്.
41 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളിലുള്ളത്. അധ്യയനം തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ നാലിരട്ടിയിലധികം മാസ്കുകള്‍ വേണ്ടി വരും. ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗവും കൂടും. ഇതോടെ വിപണിയില്‍ ഇതിന്റെ ആവശ്യം കുത്തനെ ഉയരും. സ്കൂളുകള്‍ തുറക്കുമ്പോള്‍ ആവശ്യമായി വരുന്ന മാസ്കുകളും സാനിറ്റൈസറും നല്കാന് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് കഴിയുമോ എന്നതും സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: