കോട്ടയം(അയര്‍ക്കുന്നം): അമയന്നൂരിലെ പറപ്പള്ളി സ്റ്റോഴ്സിലെത്തി ഉടമ ചന്ദ്രചൂഢന്, ഭിന്നശേഷിക്കാരനായ സഹോദരന് നാരായണന് നായര്‍ എന്നിവര്‍ക്കെതിരെയാണ് അയര്‍ക്കുന്നം പോലീസ് ഭീഷണിയുമായി രംഗത്തുവന്നത്. ഇന്നലെ രാവിലെ ഒമ്പതിനാണ് പോലീസിന്റെ അസഭ്യം പറച്ചിലും ഗുണ്ടായിസവും നടന്നത്. അമയന്നൂരില്‍ വര്‍ഷങ്ങളായി ചെറിയ കടനടത്തുകയാണ് ചന്ദ്രചൂഢന്. എഎസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ കടയിലെത്തി ചന്ദ്രചൂഢനോട് ജിഎസ്ടി സര്‍ട്ടിഫിക്കറ്റ് എവിടെയാണെന്ന് ചോദിച്ചു. ചെറിയകടക്ക് ജിഎസ്ടി വേണ്ടന്ന് പറഞ്ഞ ചന്ദ്രചൂഢന്റെ നേര്‍ക്ക് പോലീസുകാര്‍ പാഞ്ഞടുത്തു.
നീ നിയമം പഠിപ്പിക്കേണ്ടന്നും കള്ളക്കേസില്‍ കുടുക്കി നിന്നെ അകത്തിടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് കേട്ടാല്‍ അറക്കുന്ന അസഭ്യവും ഭീഷണിയുമായി. സമീപത്ത് നിന്ന ഭിന്നശേഷിക്കാരനായ സഹോദരന് നാരായണന് നായരോട് നീ ആരാടാ മര്യാദക്ക് നിന്നോളം ഇടിച്ച് നിന്റെ കൂമ്പുവാട്ടുമെന്ന് ആക്രോശിച്ചു. ഭയന്നു വിറച്ച നാരായണന് നായര്‍ കടക്കുള്ളിലേക്ക് ഓടിക്കയറി. പോലീസുകാരുടെ ആസഭ്യം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നിന്നെ കണ്ടോളാമെന്ന ഭീഷണി മുഴക്കിയാണ് പോലീസ് സ്ഥലം വിട്ടത്. അടുത്ത കാലത്ത് മൂന്ന് തവണയാണ് ചന്ദ്രചൂഢന്റെ കടയില്‍ കയറി പോലീസ് ഭീഷണിപ്പെടുത്തിയത്.
ചന്ദ്രചൂഢന് ബിജെപി പ്രവര്‍ത്തകനാണെന്ന ഒറ്റ കാരണമാണ് പോലീസിന്റെ ഭീഷണിക്ക് കാരണം. സിപിഎം പ്രാദേശിക നേതാക്കളെ പ്രീതിപ്പെടുത്താനാണ് പോലീസിന്റെ ഈ പരാക്രമം. അയര്‍ക്കുന്ന പോലീസിന്റെ പരിധിക്കുള്ളില്‍ നിരവധി കടകളുണ്ടെങ്കിലും അവിടെയൊന്നും നടക്കാത്ത പരിശോധനയാണ് ചന്ദ്രചൂഢന്റെ കടയിലെത്തി പോലീസ് നടത്തുന്നതെന്നുമാണ് ആരോപണം. ഭരണസ്വാധീനമോ കൈക്കൂലിയോ ഇല്ലെങ്കില്‍ അയര്‍ക്കുന്നം പോലീസില്‍ നിന്നും നീതികിട്ടാത്ത സ്ഥിതിയാണ്. അയര്‍ക്കുന്നം പോലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: