അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ ഓടിച്ചതിന് പിന്നാലെ നാട്ടുകാര്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് തീയിട്ടു. സിപിഎമ്മിന്റെ മുഖപത്രമായ ദേശര്‍ കഥ ഓഫീസും ജനങ്ങള്‍ തകര്‍ത്തു. ഓഫീസുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തീയിട്ടു നശിപ്പിച്ചു.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ സി.പി.എം ഗുണ്ടകളുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാര്‍ ഇത്തരം അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. സ്വന്തം മണ്ഡലമായ ധന്പൂരില് എത്തിയ അദേഹം മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്യ്തു.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി അദേഹത്തെ തടഞ്ഞു. ഇവരെ തെരഞ്ഞെ് പിടിച്ച് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതോടെയാണ് സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്കും നാല് ബിജെപിക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതിനിടെ ബിജെപി നേതാക്കളെ കത്തിക്കണമെന്ന് സിപിഎമ്മിന്റെ സംസ്ഥാന നേതാവ് പ്രകോപനപരമായ പ്രസംഗവും നടത്തിയിരുന്നു. ഇതിന് പിന്നാലെ അഗര്‍ത്തലയിലെ സംസ്ഥാന സമിതി ഓഫിസായ ഭാനു സ്മൃതി ഭവന് കൂടാതെ മറ്റൊരു ഓഫിസായ ദശരഥ് ഭവനും നാട്ടുകാര്‍ തീവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: