അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. പദ്ധതികളില്‍ സോമനാഥ് ഉല്ലാസ സ്ഥലം, സോമനാഥ് പ്രദര്‍ശന കേന്ദ്രം സോമനാഥിലെ പുതുക്കി പണുത പഴയ (ജുന) ക്ഷേത്രം എന്നിവ ഉള്‍പ്പെടും. ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീപാര്‍വതി ക്ഷേത്രത്തിന് തറക്കല്ലിട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ഭക്തരെ അഭിനന്ദിച്ചുകൊണ്ട്, ഇന്ത്യയുടെ പൗരാണിക പ്രൗഢിയുടെ പുനരുജ്ജീവനത്തിന് കരുത്തുറ്റ ഇച്ഛാശക്തി കാട്ടിയ സര്‍ദാര്‍ പട്ടേലിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സോമനാഥ ക്ഷേത്രത്തെ സര്‍ദാര്‍ പട്ടേല്‍ സ്വതന്ത്ര ഇന്ത്യയുടെ സ്വതന്ത്ര മനോഭാവവുമായി ബന്ധപ്പെടുത്തി. സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ സര്‍ദാര്‍ സാഹിബിന്റെ പരിശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും സോമനാഥ ക്ഷേത്രത്തിന് പുതിയ പ്രതാപം നല്‍കാനും കഴിയുന്നത് നമ്മുടെ സൗഭാഗ്യമാണെന്ന് മോദി പറഞ്ഞു. വിശ്വനാഥ് മുതല്‍ സോമനാഥ് വരെയുള്ള നിരവധി ക്ഷേത്രങ്ങള്‍ പുതുക്കിപ്പണിത ലോകമാതാ അഹല്യബായി ഹോള്‍ക്കറെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ആധുനികതയും പാരമ്പര്യവും ഇടകലര്‍ന്ന അവരുടെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നത് പ്രധാനമന്ത്രി പറഞ്ഞു.
47 കോടി രൂപ ചെലവഴിച്ചാണ് തീര്‍ത്ഥാടക ആദ്ധ്യാത്മിക പൈതൃക പുനരുജ്ജീവന പദ്ധതിയുടെ കീഴില്‍ സോമനാഥിലെ ഉല്ലാസ സ്ഥലം വികസിപ്പിച്ചത്. സോമനാഥിലെ പ്രദര്‍ശന കേന്ദ്രം വികസിപ്പിച്ചിരിക്കുന്നത് വിനോദസഞ്ചാര കേന്ദ്രത്തിനടുത്താണ്. ഇവിടെ പഴയ സോമനാഥ് ക്ഷേത്രത്തിന്റെ പൊളിച്ചു നീക്കിയ ഭാഗങ്ങളും, നഗര ശൈലിയിലുള്ള പഴയ സോമനാഥ ക്ഷേത്ര ശില്പകലയുടെ കൊത്തുപണികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പഴയ(ജുന)സോമനാഥ ക്ഷേത്ര വളപ്പ് പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയാക്കിയത് സോമനാഥ് ട്രസ്റ്റാണ്. ഇതിന് മൊത്തെ 3.5 കോടി രൂപ ചെലവായി. പഴയ ക്ഷേത്രം നാശോന്മുഖമായതു കണ്ട ഇന്‍ഡോറിലെ അഹല്യാബായി രാജ്ഞി നിര്‍മ്മിച്ചതാകയാല്‍, ഈ ക്ഷേത്രത്തിന് അഹല്യാബായി ക്ഷേത്രം എന്നും പേരുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് കൂടുതല്‍ ആളുകളെ ഉള്്കകൊള്ളുന്നതിനുള്ള ശേഷിയോടെ പഴയ ക്ഷേത്രസമുച്ചയും പൂര്‍ണമായും പുനരുദ്ധതിരിച്ചിരിക്കുന്നത്. 30 കോടിയാണ് ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ നിര്‍മ്മാണ ചെലവു കണക്കാക്കുന്നത്. ഇതില്‍ സോമപുര സലാത് ശൈലിയില്‍ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണവും ഗര്‍ഭഗൃഹത്തിന്റെയും നൃത്ത മണ്ഡപത്തിന്റെയും വികസനവും ഉള്‍പ്പെടും.
ലാല്‍ കൃഷ്ണന് അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര വിനോദ സഞ്ചാര മന്ത്രി ജി കിഷന് റഡ്ഡി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും സന്നിഹിതരായിരുന്നു.
പ്രഷാദ് (തീര്‍ത്ഥാടന പുനരുജ്ജീവന, ആത്മീയ, പൈതൃക അനുബന്ധ പരിപാടി) പദ്ധതിയുടെ കീഴില്‍ സോമനാഥ് ഉല്ലാസനടപ്പാത മൊത്തം 47 കോടി രൂപ ചെലവില്‍ വികസിപ്പിച്ചു. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പരിസരത്ത് വികസിപ്പിച്ച സോമനാഥ് പ്രദര്‍ശനനഗരി, പഴയ സോമനാഥ ക്ഷേത്രത്തിന്റെ പൊളിച്ചുമാറ്റിയ ഭാഗങ്ങളും പഴയ സോമനാഥിന്റെ നാഗര്‍ ശൈലിയിലുള്ള ക്ഷേത്ര ശില്പങ്ങളും പ്രദര്‍ശിപ്പിക്കുന്നു.
സോമനാഥ് ട്രസ്റ്റ് മൊത്തം 3.5 കോടി രൂപ ചെലവഴിച്ചാണ് സോമനാഥിലെ പഴയ (ജുന) ക്ഷേത്രം പുതുക്കിപ്പണിതത്. ഈ ക്ഷേത്രം അഹല്യാഭായ് ക്ഷേത്രം എന്നും അറിയപ്പെടുന്നു. കാരണം പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഇന്‍ഡോറിലെ റാണി അഹല്യാഭായ് നിര്‍മ്മിച്ചതാണിത്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പഴയ ക്ഷേത്ര സമുച്ചയം മുഴുവന്‍ പുനര്‍നിര്‍മ്മിച്ചു.
മൊത്തം 30 കോടി രൂപ ചെലവഴിച്ചാണ് ശ്രീ പാര്‍വതി ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. സോംപുര സലാത്ത്സ് ശൈലിയിലുള്ള ക്ഷേത്രനിര്‍മ്മാണം, ഗര്‍ഭഗൃഹ വികസനം, നൃത്തമണ്ഡപം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: