ന്യൂദല്‍ഹി : കിഴക്കന്‍ ലഡാക്ക് ഗോഗ്ര ഹോട്ട്സ്പ്രിങ് മേഖലയിലെ പെട്രോളിങ് പോയിന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പിന്‍വലിയാന്‍ ഇന്ത്യ- ചൈന തീരുമാനം. പന്ത്രണ്ടാം തവണ ചേര്‍ന്ന ഇന്ത്യ- ചൈന സൈനിക കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഗോഗ്ര പോസ്റ്റ് എന്ന് കൂടി അറിയപ്പെടുന്ന പിപി17എ എന്ന പോയന്റില്‍ നിന്നാണ് ഇരുട്രൂപ്പുകളും പിന്മാറുക. ലാഡാക്ക് വിഷയത്തില്‍ 15 മാസത്തോളമായി സൈനിക കമാന്‍ഡര്‍ തലത്തില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തി വരികയാണ്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതില്‍ ഈ തീരുമാനം നിര്‍ണ്ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ദിവസത്തിനകം അതിര്‍ത്തിയില്‍ നിന്നും സൈന്യം പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈന്യത്തിന്റെ പിന്മാറ്റം ഏത് തരത്തിലെന്നും എവിടേയ്ക്ക് നീങ്ങുമെന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി വരികയാണ്. ഇതിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ സൈനിക ബലം കൂട്ടേണ്ടതില്ലെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനത്തില്‍ എത്തിയിരുന്നു.
കൂടാതെ ദെപ്സാങ് സമതല മേഖലയിലെ പട്രോളിങ് പുനസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ പെട്രോളിങ് നടത്തുന്നതിനുള്ള പൂര്‍ണ്ണ ചുമതല ഇന്ത്യയ്ക്ക് നല്‍ണമെന്നും അറിയിച്ചിരുന്നു. നിലവില്‍ പിപി 10,11,12,13 എന്നീ പോയിന്റുകളിലേക്കുള്ള ഇന്ത്യയുടെ പെട്രോളിങ് ചൈന തടഞ്ഞിരിക്കുകയാണ്. അതിര്‍ത്തിയിലെ പ്രകോപനപരമായ സാഹചര്യം പരമാവധി ഒഴിവാക്കാനും ധാരണയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: