ലണ്ടന്‍: പാക്കിസ്ഥാന്റെ കാശ്മീര്‍ ക്രിക്കറ്റ് ലീഗി(കെപിഎല്‍)ല്‍നിന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍ അടുത്തിടെ പിന്മാറിയിരുന്നു. സമുഹമാധ്യമങ്ങളില്‍ നിരവധി അടക്കംപറച്ചിലുകള്‍ ഇതിനെ തുടര്‍ന്നുണ്ടായി. ഒരുപാട് ആളുകള്‍ തീരുമാനത്തെ അഭിനന്ദിച്ചപ്പോള്‍ ചിലര്‍ പരിഹസിച്ചു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിരിയിരിക്കുകയാണ് പനേസര്‍. പിഒകെ ലീഗില്‍നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ഭീരുവെന്ന് വിശേഷിപ്പിച്ച ഒരാളോട് മോണ്ടി പനേറുടെ ഉത്തരമിങ്ങനെ:
‘ക്ഷമിക്കണം. എനിക്ക് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെയും(ഇസിബി) പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെയും(പിസിഎ) നിര്‍ദേശങ്ങള്‍ പിന്തുടരാന് മാത്രമേ കഴിയൂ’. താന്‍ വീട്ടില്‍ തങ്ങുകയാണെന്നും സ്പിന്നര്‍ അറിയിച്ചു. മോണ്ടി പനേസറെ ബിസിസിഐ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മറ്റൊരാളുടെ ആരോപണം. ‘ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. എനിക്ക് ഉപദേശം ലഭിച്ചു, ഞാന്‍ പ്രത്യാഘാതങ്ങള്‍ മനസിലാക്കുന്നു. ഇത് എന്റെ തീരുമാനമാണ്. അതുകൊണ്ട് നിശബ്ദനായി’.- ആക്ഷേപങ്ങള്‍ തള്ളി താരം കുറിച്ചു.
പാക്ക് അധിനിവേശ കാശ്മീരിലെ(പിഒകെ) നഗരങ്ങളില്‍നിന്നുള്ള അഞ്ചു ടീമുകളും പുറത്തുനിന്നുള്ള ഒരു ടീമും ആയിരിക്കും പാക്കിസ്ഥാന് തട്ടിക്കൂട്ടി നടത്തുന്ന കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുക. ഒഗസ്റ്റ് ആറു മുതല്‍ 16 വരെ പിഒകെയിലെ മുസാഫറാബാദ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: