ന്യൂദല്‍ഹി : ദെപ്സാങ്ങിലെ പെട്രോളിങ് തടയരുത്. ഗോഗ്ര ഹോട്ട്സ്പ്രിങ് നിന്നും ചൈന പിന്മാറണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ. പന്ത്രണ്ടാമത് കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ചൈന ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈനുടെ അതിര്‍ത്തി ഭാഗത്തുള്ള മോള്ഡയിലാണ് ഇരുസൈനിക ഉദ്യോഗസ്ഥരും വിദേശകാര്യവകുപ്പ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയത്.
ഒരു വര്‍ഷത്തോളമായി ഇന്ത്യ- ചൈന ഉന്നത പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടന്നുവരികയാണ്. പാങ്ങോങ്ങില്‍ നിന്നും ഇരു സൈന്യങ്ങളും പിന്മാറാന് തീരുമാനിച്ചതും നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്. ശനിയാഴ്ച രാവിലെ പത്തരമണി മുതലാണ് ചര്‍ച്ച രാത്രി ഏഴുമണി വരെ ചര്‍ച്ചകള്‍ നീണ്ടു.
അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ സാന്നിധ്യമുള്ളതായി ഡ്രോണ്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയത് ഇന്ത്യ അവതരിപ്പിച്ചു. കൂടാതെ ദെപ്സാങ്ങില്‍ പെട്രോളിങ്ങിനുള്ള പൂര്‍ണ്ണ അവകാശം നല്‍കണമെന്നും കോര്‍ കമാന്‍ഡര്‍ ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: