വാഷിങ്ടണ്‍: വാക്സിന് എടുത്തവരാണെങ്കിലും യു.എസില്‍ ഉയര്‍ന്ന കൊവിഡ് രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ വീടിനുള്ളിലും പുറത്തും മാസ്ക് ധരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്. കൊവിഡ് പ്രതിരോധ കുത്തിവെപ്പില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി യു.എസില്‍ കൊവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതില്‍ ഉയരുന്നുണ്ട്. തുടര്‍ന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിര്‍ദേശം. അന്താരാഷ്ട്ര തലത്തില്‍ വാക്സിന് വിതരണത്തില്‍ യു.എസ്. മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും 20 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായി വാക്സിന് ലഭിച്ചിട്ടില്ല.
ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം കുറയ്ക്കുന്നതിന് സിഡിസി മാസ്ക് പുനഃസ്ഥാപിക്കാൻ സിഡിസി ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, ആരോഗ്യ അധികൃതരുമായി ചർച്ച നടത്തി വിശദമായ പഠനത്തിന് ശേഷം തീരുമാനിക്കാം എന്നാണ് ന്യൂയോർക്ക് സിറ്റിയുടെ ഗവർണർ ആൻഡ്രൂ കോമോ പ്രതികരിച്ചത്. എന്നാൽ, ന്യൂയോർക്കിലെ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ആശുപത്രി ജീവനക്കാർക്കും മാസ്ക് നിർബന്ധമാക്കുമെന്ന് കോമോ ഉത്തരവിട്ടു.
മുൻനിര തൊഴിലാളികൾക്കിടയിലെ രോഗപ്രതിരോധം ഏറെ പ്രാധാന്യത്തോടെ കാണുന്നതിനാലാണ് ഈ നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഭാഗങ്ങളിൽ ഉള്ളവർ അനുവദിച്ചിട്ടുള്ള സമയപരിധിയിൽ തന്നെ വാക്സിൻ സീരീസ് പൂർത്തിയാക്കണമെന്നും, കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണമെന്നും കോമോ മുന്നറിയിപ്പ് നൽകി.
ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോയും സംസ്ഥാന ഗവർണർ കോമോയും തമ്മിൽ കൊവിഡ് വിഷയത്തിൽ പലപ്പോഴും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കുന്ന കാര്യത്തിലെങ്കിലും ഇവർ ഒരുപോലെ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: