ചങ്ങനാശ്ശേരി: ജനറല്‍ ആശുപത്രിയിലെ വാക്സിന് വിതരണ സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് പോസിറ്റീവായതോടെ സഹപ്രവര്‍ത്തകരും ആശുപത്രി അധികൃതരും വാക്സിന് സ്വീകരിച്ചവരും സമ്പര്ക്കപ്പട്ടികയിലായി. വാക്സിന് വിതരണ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കൊവിഡ് പോസിറ്റീവായത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചങ്ങനാശ്ശേരി നഗരസഭ പരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിന് സ്വീകരിക്കാന്‍ സംവിധാനമൊരുക്കിയിരുന്നു. ഈ ദിവസങ്ങളില്‍ നിരവധി പേര് വാക്സിന് സ്വീകരിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് പോസിറ്റീവായ വിവരം മറച്ചുവെയ്ക്കാ ന്നാണ് ആശുപത്രി അധി കൃതര്‍ ശ്രമിച്ചതെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: