കൊളംബോ:ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജു സാംസണ് ഏകദിനത്തിലെ അരങ്ങേറ്റ മത്സരം കളിച്ചു. . 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സെടുത്ത് അര്‍ധസെഞ്ചുറിക്ക് അരികെ പുറത്തായി.
23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുത്തു. ശക്തമായ മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവച്ചിരിക്കുകയാണ്
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശിഖര്‍ ധവാന് (11 പന്തില്‍ 13), പൃഥ്വി ഷാ (49 പന്തില്‍ 49) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര, പ്രവീണ്‍ ജയവിക്രമ, ക്യാപ്റ്റന്‍ ദസൂണ്‍ ഷാനക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ – സഞ്ജു സാംസണ് സഖ്യം 80 പന്തില്‍ കൂട്ടിച്ചേര്‍ത്ത 74 റണ്‍സാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.</p>
ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് ഉള്ളപ്പോള്‍ 1 ദുഷ്മന്ത ചമീരയാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ മിനോദ് ഭാനക ക്യാച്ചെടുത്തു.രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് പൃഥ്വി ഷാ ഇന്ത്യയെ കരകയറ്റി., അര്‍ധസെഞ്ചുറിയുടെ വക്കില്‍ ശ്രീലങ്കന്‍ നായകന് ഷാനക എല്‍ബിയില്‍ കുരുക്കി. 49 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 49 റണ്‍സെടുത്ത് മടക്കം.
അര്‍ധസെഞ്ചുറിക്ക് അരികെ സഞ്ജു, പ്രവീണ്‍ ജയവിക്രമയുടെ പന്തില്‍ ആവിഷ്ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച് സമ്മാനിച്ചു.
അഞ്ച് പുതുമുഖങ്ങളുമായാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്, നിതീഷ് റാണ, ചേതന്‍ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: