കോഴിക്കോട് : കോടികള്‍ മുടക്കി ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റും, ലോക മലയാളി സഭയും നടത്തിയിട്ടും എത്ര നിക്ഷേപകര്‍ കേരളത്തിലേക്ക് എത്തിയെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാരുമായി ധാരണയായ 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റക്സ് പിന്മാറിയതുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് കെ. സുരേന്ദ്രന് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് പതിനായിരങ്ങള്‍ക്ക് ജോലി ലഭിക്കേണ്ടിയിരുന്നതാണ് കിറ്റെക്സ് പിന്മാറിയതോടെ ഇല്ലാതായിരിക്കുന്നത്. കമ്പനിയുടെ പിന്മാറ്റത്തില് മുഖ്യമന്ത്രി ഉത്തരം പറയണം. കിറ്റക്സും സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള പ്രശ്നം എന്താണെന്ന് വ്യക്തമാക്കണം. ഈ കാലയളവില്‍ സംസ്ഥാനത്തേയ്ക്ക് എത്ര നിക്ഷേപകര്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ പോലും കര്‍ണ്ണാടകത്തില്‍ പോയാണ് വ്യവസായം തുടങ്ങിയതെന്നും സുരേന്ദ്രന് പരിഹസിച്ചു.
അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കിറ്റെക്സ് ഉടമയുമായി സംസാരിച്ച് കഴിഞ്ഞു. ബിജെപി ഭരണത്തിലുള്ള വ്യവസായ സൗഹൃദപരമായ മറ്റ് സംസ്ഥാനങ്ങളും കിറ്റെക്സിനെ സ്വാഗതം ചെയ്തുവെന്നും യകെ. സുരേന്ദ്രന് കൂട്ടിച്ചേര്‍്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: