കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ മുക്കുറ്റി പുഷ്പാഞ്ജലി വഴിപാട് ബുക്കിംഗ് 2034ല്‍ എത്തി. ഇതിനകം 2034 ജൂണ്‍ വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി. 2010ല്‍ ബുക്കിംഗ് നടത്തിയവരുടെ വഴിപാടാണ് ഇപ്പോള്‍ നടത്തുന്നത്. മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രമാണ് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം. ഒരാളുടെ പേരില്‍ 108 മുക്കുറ്റി വേരോടെ പിഴുതെടുത്ത് തൃമധുരത്തില്‍ മുക്കി ഗണപതി ഭഗവാന് അഭിഷേകം നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. ഒരു ദിവസം അഞ്ചു മുക്കുറ്റി പുഷ്പാഞ്ജലി വീതം മാത്രമേ നടത്താന്‍ സാധിക്കൂ. മുക്കുറ്റി പുഷ്പാഞ്ജലി നേര്‍ന്നാല്‍ ഉദ്ദേശിക്കുന്ന കാര്യം സാധിക്കും എന്നാണ് വിശ്വാസം.
ഐതിഹ്യമിങ്ങനെ… ഒരു മകന് വീട്ടില്‍ നിന്നും ഓടിപ്പോയി. മാനസികമായി തളര്‍ന്ന അമ്മ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും മകനെ കണ്ടെത്താനായില്ല. അവസാനം ജ്യോതിഷിയെ സമീപിച്ചു. മകന് വടക്കേ ഇന്ത്യയില്‍ എവിടെയോ ഉണ്ടെന്നും തിരിച്ചുവരാന്‍ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ മുക്കുറ്റി വച്ച് പുഷ്പാഞ്ജലി നടത്താനും നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്നുവരെ അങ്ങനെ ഒരു പുഷ്പാഞ്ജലി സമ്പ്രദായം മള്ളിയൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നില്ല. അമ്മയുടെ കണ്ണീരുകണ്ട ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി തൃമധുരവും മുക്കുറ്റിയും ചേര്‍ത്ത് ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം നടത്തി. വഴിപാട് നടത്തി മൂന്നാം ദിവസം ആ മകന് അമ്മയുടെ അടുത്ത് തിരികെ എത്തിയെന്നാണ് വിശ്വാസം.
വൈഷ്ണവ ഗണപതി സങ്കല്പത്തിലുള്ള ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രം കൂടിയാണ് മള്ളിയൂര്‍ ക്ഷേത്രം. മഹാഗണപതിയുടെ മടിയിലിരുന്ന് ഭാഗവതം ശ്രവിക്കുന്ന ഉണ്ണികൃഷ്ണന് ആണ് ഇവിടുത്തെ സങ്കല്പം. ശ്രീകൃഷ്ണ-ഗണപതി ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രമാണ് ഈ ക്ഷേത്രം. മുക്കുറ്റി പുഷ്പാഞ്ജലി നടത്താന്‍ മള്ളിയൂര്‍ ക്ഷേത്രം ട്രസ്റ്റുമായി നേരിട്ടോ, ഫോണ്‍ മുഖേനയോ ബന്ധപ്പെടാം. 04829-243455, 6282671793.
വഴിപാട് ബുക്ക് ചെയ്യാന്‍ സ്വന്തമായി ആപ്
കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ക്ഷേത്രത്തില്‍ എത്താന്‍ സാധിക്കാത്ത ഭക്തര്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി വെബ് സൈറ്റ് വഴിയും വാട്ട്സ്ആപ് മെസ്സേജ് അയച്ചും വഴിപാടുകള്‍ നടത്താം. സ്വന്തമായി ആപ്പും ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി വഴിപാട് ബുക്ക് ചെയ്യാന്‍ www.malliyoor.org, tthp://booking.malliyoor.in സന്ദര്‍ശിക്കാം. ഓണ്‍ലൈനായി പണമടച്ച രസീത് സ്ക്രീന്‍ ഷോട്ട്, ട്രാന്സാക്ഷന് നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനോടൊപ്പം വഴിപാടു നടത്തേണ്ട വ്യക്തിയുടെ പേരും നാളും വാട്ട്സ്ആപ് വഴി അയച്ചു നല്‍കാനും സൗകര്യമേര് പ്പെടുത്തിയിട്ടുണ്ട്. വാട്ട്സ്ആപ് 6282671793, ഗൂഗിള്‍ പേ 8547699009.
ആര്‍ക്കും ലളിതമായി കൈകാര്യം ചെയ്യുന്ന രീതിയിലാണ് ആപ് തയ്യാറാക്കി യിട്ടുള്ളത്. പ്ലേ സ്റ്റോറില്‍ നിന്ന് മള്ളിയൂര്‍ (malliyoor) എന്ന് ടൈപ്പ് ചെയ്താല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുന്നതില്‍ പലര്‍ക്കും ബുദ്ധി മുട്ടുണ്ടാക്കുന്നു എന്നറിഞ്ഞതിനാലാണ് ആപ് തയ്യാറാക്കിയതെന്ന് മള്ളിയൂര്‍ ആദ്ധ്യാത്മിക പീഠം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: