ഇരിട്ടി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെ കൊട്ടിയൂരില്‍ നെയ്യഭിഷേകം നടന്നു. അക്കരെ കൊട്ടിയൂരില്‍ നടന്ന നെയ്യാട്ടത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചുരുങ്ങിയ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. വയനാട് മുതിരേരി ക്ഷേത്രത്തില്‍ നിന്ന് സ്ഥാനിക ബ്രാഹ്മണന് മൂഴിയോട്ട് ഇല്ലത്തെ സുരേഷ് നമ്പൂതിരി കാനനപാതകള്‍ താണ്ടി മുതിരേരി വാള് തിങ്കളാഴ്ച സന്ധ്യയോടെ ഇക്കരെ സന്നിധിയില്‍ എഴുന്നെള്ളിച്ചെത്തിച്ചു.
വാള് ഇക്കരെ ക്ഷേത്രസന്നിധിയില്‍ എത്തിയയുടന്‍ നെയ്യമൃത് വ്രതക്കാര്‍ അക്കരെ പ്രവേശിച്ചു. തുടര്‍ന്ന് പടിവാള് ഇക്കരെ ക്ഷേത്രസന്നിധിയില്‍ എത്തിയയുടന്‍ നെയ്യമൃത് വ്രതക്കാര്‍ അക്കരെ പ്രവേശിച്ചു. തുടര്‍ന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടന്‍ വാരിയര്‍, നമ്പീശന് എന്നീ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ വിളക്കുവെച്ചു. ഞ്ഞീറ്റ നമ്പൂതിരി, തേടന്‍ വാരിയര്‍, നമ്പീശന് എന്നീ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ വിളക്കുവെച്ചു. ചോതിവിളക്കില്‍ നിന്ന് നാളം പകര്‍ന്ന് മറ്റ് വിളക്കുകള്‍ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പില്‍ തീകൂട്ടുകയും ചെയ്തു. തുടര്‍ന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു. അതിനുശേഷം സ്ഥാനിക ബ്രാഹ്മണര്‍ ചേര്‍ന്ന് അഷ്ടബന്ധം നീക്കിയശേഷം സ്വയം ഭൂനാളം ആചാരപ്പെരുമയോടെ തുറന്നു. തുടര്‍ന്ന് നെയ്യഭിഷേകം തുടങ്ങി.
നെയ്യമൃത് മഠങ്ങളില്‍ നിന്നുള്ള 10 വ്രതക്കാര്‍ തിരുവഞ്ചിറയില്‍ അഭിഷേക മുഹൂര്‍ത്തത്തിനായി കാത്തിരുന്നു. തുടര്‍ന്ന് നെയ്യാട്ടത്തിന് മൂഹുര്‍ത്തമറിയിച്ച് രാശി വിളിച്ചു. നെയ്യ്മൃത് വ്രതക്കാരില്‍ നിന്ന് നെയ്കുംഭങ്ങള്‍ തൃക്കടാരി സ്ഥാനികന് ഏറ്റുവാങ്ങി വായ്പ്പൊതി നീക്കി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിപ്പാടിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഉഷകാമ്പ്രം നമ്പൂതിരി ആദ്യാവകാശിയായ വില്ലിപ്പാലന്‍ കുറുപ്പിന്റെ നെയ്യ് അഭിഷേകം ചെയ്തതിനുശേഷം തമ്മേങ്ങാടന്‍ നമ്പ്യാരുടെയും നെയ്യ് അഭിഷേകം ചെയ്തു.
ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് രാത്രിയോടെ അക്കരെ സന്നിധാനത്തെത്തും. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രം നടത്താനാണ് കലക്ടര്‍ അനുമതി നല്‍കിയത്. ഭണ്ഡാരം എഴുന്നള്ളത്ത് അടക്കമുള്ള ചടങ്ങുകള്‍ക്കും ഭക്തജനങ്ങളെ പങ്കെടുപ്പിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: