തിരുവനന്തപുരം: കോവളം ബീച്ചില്‍ നിന്നും വിദേശ വനിതകളുടെ മൊബൈല്‍ ഫോണുകളും ബാഗും മോഷ്ടിച്ചെടുത്തയാളെ പോലീസ് പിടികൂടിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. വിഴിഞ്ഞം ആമ്പല്‍ക്കുളം സ്വദേശി അലി എന്ന് വിളിക്കുന്ന സെയ്ദ് അലി (19)യെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11ന് കോവളം ബീച്ചില്‍ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാനായി വന്ന വിദേശ വനിതകളുടെ വിലപിടിപ്പുളള രണ്ട് മൊബൈല്‍ ഫോണുകളും ബാഗും പ്രതി മോഷ്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. സമീപത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോവളം എസ്എച്ച്ഒ രൂപേഷ് രാജ്, എസ്ഐ ഗംഗാപ്രസാദ്, സിപിഒമാരായ ഷിജു, ശ്യാംകൃഷ്ണന്, രാജേഷ്, ബാബു, ബിജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ രണ്ട് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: