സൗത്ത് കരോലിന: വധ ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കുന്നതിന് മാരക വിഷമിശ്രിതം കുത്തിവെക്കുന്നതിനു പുറമെ, ഇലക്ട്രിക്ക് ചെയറോ, ഫയറിംഗ് സ്ക്വാഡിനേയോ ആവശ്യപ്പെടാം എന്ന പുതിയ നിയമം സൗത്ത് കരോലിനായില്‍ പ്രാബല്യത്തില്‍ വന്നു. ഇതു സംബന്ധിച്ച ബില്ലില്‍ ഗവര്‍ണ്ണര്‍ ഹെന്‍ട്രി മെക്ക് മാസ്റ്റര്‍ ഒപ്പുവെച്ചു.
മാരകവിഷത്തിന്റെ ലഭ്യത കുറഞ്ഞതിനാല്‍ തല്ക്കാലം നിറുത്തിവെച്ചിരുന്ന വധശിക്ഷ ഇതോടെ പുനരാരംഭിക്കുവാന്‍ കഴിയുമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു. 2010 ലാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കിയത്.
വധശിക്ഷക്കുപയോഗിച്ചിരുന്ന വിഷമിശ്രിതം നല്‍കുന്നതിന് ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിന്നീട് വധശിക്ഷ നിര്‍ത്തലാക്കേണ്ടിവന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികള്‍ തങ്ങളെ വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിരുന്നു. മരുന്നു ലഭിക്കാത്തതിനാല്‍ ഇവരുടെ വധശിക്ഷ നടപ്പാക്കാനായില്ല.
വധശിക്ഷ നടപ്പാക്കുന്നതിന് പ്രത്യേക ഫയറിംഗ് സ്ക്വാഡിനും, പുതിയ ഇലക്ട്രിക്ക് ചെയറിനും രൂപം നല്കി കഴിഞ്ഞതായും, പ്രത്യേകം പരിശീലനം ഇവര്‍ക്ക് നല്‍കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
മിസിസിപ്പി, ഒക്കലഹോമ, യൂട്ട തുടങ്ങിയ സംസ്ഥാനങ്ങളിലും ഫയറിംഗ് സ്ക്വാഡിനെ വധശിക്ഷക്കായി ഉപയോഗിക്കുന്നത് അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലാണ് വധശിക്ഷ നിലനില്‍ക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആറ് വര്‍ഷം അമ്പതില്‍ താഴെ ശി്ക്ഷകളാണ് പ്രതിവര്‍ഷം നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: