കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് ശതമാനം വോട്ട് സിപിഎമ്മിന് നഷ്ടമായി. ഈ തെരഞ്ഞെടുപ്പില്‍ 2.1 കോടിയിലധികം ജനങ്ങള്‍ സംസ്ഥാനത്ത് വോട്ട് ചെയ്തു. രണ്ടുകോടിയോളം ആളുകള്‍ ശരാശരി വോട്ട് ചെയ്യുന്ന സംസ്ഥാനത്ത് എട്ടുശതമാനം വോട്ടുകള്‍ കുറയുകയെന്ന് പറഞ്ഞാല്‍ 16 ലക്ഷം വോട്ടുകള്‍ വില്‍ക്കുകയെന്നാണ് അതിനര്‍ഥം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ വിറ്റ 16 ലക്ഷത്തിന്റെ പണം എവിടെയാണ് പോയിരിക്കുന്നത്. എകെജി സെന്ററിലേക്കോ, അതോ ധര്മടത്തേക്കോയെന്നും അദ്ദേഹം ചോദിച്ചു.
വോട്ടുകച്ചവടമെന്ന ബാലിശമായ ആരോപണം ഉന്നയിക്കുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് ശതമാനം വോട്ട് താങ്കളുടെ പാര്‍ട്ടിക്കും മുന്നണിക്കും നഷ്ടമായത് കച്ചവടം നടത്തിയിട്ടാണോ?. ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞ നിരവധി മണ്ഡലങ്ങളുണ്ട്. ഇ ശ്രീധരന് മത്സരിച്ച പാലക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തോളം വോട്ടുകള്‍ അധികം പോള്‍ ചെയ്തിട്ടുണ്ട്.
സിപിമ്മിന് എങ്ങനെ 2,500 വോട്ടുകള്‍ കുറഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴായിരത്തോളം വോട്ടുകള്‍ പാലക്കാട് മണ്ഡലത്തില്‍ സിപിഎമ്മിന് കുറഞ്ഞു. അത് യൃദൃച്ഛികമല്ലെന്ന് മന്ത്രി എ കെ ബാലന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: