തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐക്ക് വിടാനുള്ള സുപ്രീംകോടതിയുടെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി. കേസുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിഞ്ഞു കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
നമ്പി നാരായണന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ്. ഗ്രൂപ്പ് പോരിന്റെ പേരില്‍ രാജ്യതാത്പര്യം വരെ ബലി കഴിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ചാരക്കേസിന്റെ ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രന് പ്രസ്താനയില് പറഞ്ഞു.
അന്നത്തെ ഇടതു സര്‍ക്കാരും സിപിഎമ്മും വേട്ടക്കാരുടെ പക്ഷത്തായിരുന്നു നിന്നത്. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: