കൊല്ലം: ജില്ലയില്‍ അടുത്തിടെ മോഷണം വ്യാപകമായതോടെ പോലീസ് ആശങ്കയിലാണ്. പോലീസ് പരിശോധനയും രാത്രികാല പട്രോളിംഗും ശക്തമാക്കിയെങ്കിലും മോഷ്ടാക്കള്‍ വിലസുകയാണ്.
കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിലും ഇരവിപുരത്തുമായി 2 ക്ഷേത്രങ്ങളിലാണു മോഷണം നടന്നത്. താമരക്കുളം ചിറ്റടീശ്വരം മഹാദേവര്‍ ക്ഷേത്രം, ഇരവിപുരം ആലുംമൂട് ശിവക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നു. പാരിപ്പള്ളി, കിഴക്കനേല മാടന്‍കാവ് മഹാദേവ ക്ഷേത്രത്തിലും ഇന്നലെ പകല്‍ മോഷണം നടന്നു. 3 മാസങ്ങള്‍ക്കു മുമ്പും സമാനമായ രീതിയില്‍ കാണിക്കവഞ്ചി മോഷ്ടിച്ചിരുന്നു.
അഞ്ചല്‍ എരൂരില്‍ 2 വീട്ടില്‍ മോഷണവും ഒരിടത്ത് മോഷണ ശ്രമവും നടന്നു. ഇരവിപണ്ടുരത്തു കഴിഞ്ഞ 2 മാസത്തിനിടെ 4 ആരാധാനലയങ്ങളിലാണു കവര്‍ച്ച നടന്നത്. കടയ്ക്കല്‍ പെട്രോള്‍ പമ്പില്‍ നിന്ന് 2 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ അപഹരിച്ചത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്. രണ്ടാഴ്ച മുന്‍പ് ഇരവിപുരം ചെട്ടിനട ക്ഷേത്രത്തിനു മുന്പിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷ്ടാക്കള്‍ പണം അപഹരിച്ചിരുന്നു. ജോളി ജംഗ്ഷനിലെ കൊച്ചു മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിലും ഇരവിപണ്ടുരത്തെ പള്ളിയുടെ വഞ്ചിയും കുത്തിത്തുറന്നു മോഷണം നടത്തിയത് കഴിഞ്ഞ ആഴ്ചകളിലാണ്.
മോഷണ സ്ഥലങ്ങളില്‍ നിന്ന് പോലീസ് നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് മടങ്ങിയെങ്കിലും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച്ചയാണ് കൊട്ടാരക്കര അവണൂരില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ സൂക്ഷിച്ചിരുന്ന 91000 രൂപ ഡ്രൈവറെ ആക്രമിച്ച് മോഷ്ടാവ് കവര്‍ന്നത്. ഈ കേസിലെ പ്രതിയെ മാത്രമാണ് പോലീസ് പിടികൂടിയത്. കര്‍ണാടക സ്വദേശിയായ രമേശ് എന്ന ഡ്രൈവറെ ആക്രമിച്ചാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. പണം കവര്‍ന്ന ശേഷം വാഹനം കടത്തുവാന്‍ ശ്രമിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ടാവാതെ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മോഷണങ്ങള്‍ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട്
ജില്ലയില്‍ ആരാധനാലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള മോഷണമാണ് അടുത്തിടെ വ്യാപകം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായ സാഹചര്യത്തില്‍ പേണ്ടാലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ഥിരമായി ആരാധനലായങ്ങളുടെ വഞ്ചികള്‍ കുത്തിത്തുറന്നു മോഷണം നടത്തുന്നവരുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചു. സ്ഥിരം മോഷ്ടാക്കളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. എന്നാല്‍ ഇവരുടെ പുറത്തുള്ള സഹായികളെക്കുറിച്ചു പോലീസിനു വ്യക്തമായ ധാരണയില്ല. താമരക്കുളം ചിറ്റടീശ്വരം ക്ഷേത്രത്തിലും രാമന്‍കുളങ്ങര മണ്ണൂര്‍ക്കാവ് ക്ഷേത്രത്തിലും മരുത്തടി ദേവീക്ഷേത്രത്തിലുമാണ് അവസാനമായി മോഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: