റാന്നി : എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രി തള്ളിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഗുരുവായൂരിലേയും തലശേരിയിലേയും പത്രിക തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് നീതി നിഷേധമാണ് ഉണ്ടായിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക തള്ളിയതിലൂടെ വരണാധികാരിമാര്‍ തെറ്റായ നടപടിയാണ് സ്വീകരിച്ചത്. നിയമപരമായി തന്നെ ഇതിനെ നേരിടും. നീതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കരുതി രണ്ട് മുന്നണികളും വ്യാപകമായ കുപ്രചാരണങ്ങളാണ് സംസ്ഥാന വ്യാപകമായി അഴിച്ചുവിടുന്നത്. രണ്ട് മുന്നണികളും പല വിഷയത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. ശബിരമല വിഷയത്തില്‍ ഇടത് മുന്നണി സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നയം എന്താണെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് പുറത്തു വന്നു. എന്‍എസ്എസിനെതിരെ സര്‍ക്കാരും സിപിഎമ്മും പ്രതികാരപരമായ നിലപാടാണ് സ്വീകരിച്ചത്. കാനവും മുഖ്യമന്ത്രിയും പരാജയഭീതിയിലാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: