ന്യൂഡല്‍ഹി: ഗുസ്തി താരം റിതിക ഭോഗട്ടിനെ(17) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. രാജ്യാന്തര ഗുസ്തി താരങ്ങളായ ഗീതാ-ബബിത ഭോഗട്ട് സഹോദരിമാരുടെ ബന്ധുവാണ്. ഇവരുടെ പിതാവും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ മഹാവീര്‍സിംഗിന്റെ വീട്ടിലാണ് റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഹാവീര്സിംഗിന്റെ കീഴിലായിരുന്നു റിതികയുടെ പരിശീലനം.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് ചര്‍ക്കി ദാദ്രി ഡപ്യൂട്ടി സൂപ്രണ്ട് രാംസിംഗ് ബിഷ്ണോയി അറിയിച്ചു. മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സംസ്ഥാനതല ഗുസ്തി മത്സരത്തിന്റെ ഫൈനലില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ പരാജയപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്നു റിതികയെന്നും രാംസിംഗ് ബിഷ്ണോയി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ ഈ മാസം 12 മുതല്‍ 14 വരെയായിരുന്നു മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: