കോഴിക്കോട്: വയനാട് ജില്ലയിൽ നിന്നും വിജയയാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇന്ന് കോഴിക്കോട് ജില്ലയുടെ തെക്കൻ മേഖലകളിൽ പര്യടനം നടത്തും. വൈകുന്നേരം കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തിൽ ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ പങ്കെടുക്കും.
ബത്തേരി പുത്തനൂർ തീനൂർ പട്ടിക വർഗ കോളനിയിൽ ജാഥാ ക്യാപ്ടൻ കെ സുരേന്ദ്രൻ പ്രഭാത ഭക്ഷണ ശേഷം യാത്ര ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി അടിവാരത്ത് വെച്ച് ജില്ലാ പ്രസിഡന്റ് കെ. രാജീവന്റെ നേതൃത്വത്തിൽ പ്രവർത്തകർ ജാഥയെ കോഴിക്കോട് ജില്ലയിലേക്ക് സ്വീകരിച്ചു.
ജാഥ ഇന്ന് ബാലുശ്ശേരി, കൊയിലാണ്ടി, എലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിലെ സമ്മേളന വേദികളിൽ എത്തും. വൈകുന്നേരം 6 മണിയോടെ ജില്ലയിലെ സമാപന വേദിയായ മുതലക്കുളം മൈതാനിയിൽ യാത്ര എത്തിച്ചേരും തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പാർട്ടി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസ്സൈൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി വി.മുരളീധരൻ, പി. .കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭൻ, എം.ടി.രമേശ്, ബി.ഗോപാലകൃഷ്ണൻ, എൻ.കെ.നാരായണൻ നമ്പൂതിരി, ടി.പി.സിന്ധുമോൾ തുടങ്ങിയവർ വിവിധ പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കും. 25 ന് കാലത്ത് 8.30ന് മാറാട് ബലിദാനികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിന് ശേഷം യാത്ര മലപ്പുറം ജില്ലയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: