ഹരിപ്പാട്: കരുവാറ്റയിലെ സ്വര്ണ്ണകടയില് നടന്ന മോഷണവുമായി ബന്ധപ്പെട്ടുള്ള പ്രധാനതെളിവായ പിക്ക്അപ്പ് വാന്‍ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തീവ്രശ്രമത്തില്‍. കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിനാണ് കരുവാറ്റ കടുവന്‍കുളങ്ങര ദേവീക്ഷേത്രത്തിന് സമീപമുളള ബ്രദേഴ്സ് ജൂവലറിയില്‍ നിന്നും 15 പവനിലധികം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. സി സിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ മുഖം മറച്ചിരുന്നതിനാല്‍ തിരിച്ചറിയാനുള്ള കാലതാമസം കണക്കിലെടുത്താണ് ഇവര്‍ സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. ഈ വാഹനം കടന്നുപോയിട്ടുള്ളേ ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
മോഷ്ടാക്കള്‍ ഒന്നിലധികം പേരുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. എന്നാല്‍ കടയുടെ ഷട്ടര്‍ പൊളിച്ച് അകത്ത് കയറി മോഷ്ടിക്കുന്നത് മുഖം മുടി ധരിച്ച ഒരാള്‍ മാത്രമാണ്. കടയുടെ വെളിയിലുണ്ടായിരുന്ന സിസിടിവി കാമറ മോഷ്ടാക്കള്‍ എതിര് ദിശയില്‍ നിന്നുകൊണ്ട് കമ്പ് ഉപയോഗിച്ച് മുകളിലേക്ക് തിരിച്ചു വെച്ചത് കാരണം വെളിയില്‍ നിന്നിരുന്ന സഹായികളുടെ ചിത്രം കാമറായില്‍ പതിഞ്ഞിട്ടില്ല. കഴിഞ്ഞ ഓണത്തിന് കരുവാറ്റ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന മോഷണത്തിന് സമാനമായ മോഷണമാണ് ഇവിടെയും നടന്നിട്ടുള്ള തെന്നാണ് പോലീസിന്റെ നിഗമനം മോഷണത്തിന് പ്രാദേശിക സഹായവും ലഭിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: