ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ ബിജെപി പരിഗണിക്കുമെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിവിധ തുറകളില്‍ പെട്ട പ്രമുഖര്‍ ബിജെപിയോടു ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫും യുഡിഎഫും തമ്മില്‍ നീക്കുപോക്കുകള്‍ നടത്തുന്നു. ബിജെപി ഒരു മുന്നണിയുമായും ധാരണയോ നീക്കുപോക്കോ നടത്തില്ല.
രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തെ ജനങ്ങളുടെ അഭിലാഷമാണ്. ക്ഷേത്രനിര്മ്മണത്തില് എല്ലാ പാര്‍ട്ടിയിലെയും ആള്ക്കാര് സഹായിക്കുകയും സംഭാവന നല്‍കുകയും ചെയ്യുന്നുണ്ട്. അതിന്റെ പേരിലുള്ള നടപടികള്‍ കാപട്യമാണ്. വര്‍ഗീയപ്രചരണം നടത്തുന്നതായുള്ള ശിവന്‍കുട്ടിയുടെ പ്രചരണം അടിസ്ഥാന രഹിതമാണ്. താന്‍ ഒരിക്കല്‍ പോലും വര്‍ഗീയ പ്രചരണം നടത്തിയിട്ടില്ല. എല്‍ഡിഎഫ് ആണ് വര്‍ഗീയ പ്രചരണം നടത്തുന്നതും നിയമസഭയില്‍ അക്രമം കാട്ടിയതും. ഇത് സംബന്ധിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് ദുഷ്പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: