ചങ്ങനാശ്ശേരി: നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സുശക്തമായ ജീവിതസാഹചര്യങ്ങള്‍ ലഭ്യമാക്കിയതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന പ്രഭാരിയുമായ സി.പി. രാധാകൃഷ്ണന്.
ബിജെപി നിയോജക മണ്ഡലം ബൂത്ത് ഉപരി പ്രവര്‍ത്തകയോഗം പാലാത്ര ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ കാലത്ത് ധനകാര്യകമ്മീഷന് രണ്ടു ലക്ഷം കോടി രൂപയാണ് കേരളത്തിന് നല്‍കിയത്. ജിഎസ്ടി നടപ്പായപ്പോള്‍ കേരളത്തിന് വരുമാനം വര്‍ദ്ധിച്ചു. ഇതൊന്നും എല്‍ഡിഎഫുംയുഡിഎഫും പറയില്ല. ഇവിടെ എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജനങ്ങള്‍ കേരളം മാറി മാറി ഭരിച്ച രണ്ട് കൂട്ടര്‍ക്കും എതിരായി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് എ. മനോജ് അദ്ധ്യക്ഷനായി. ബിജെപിയില്‍ ചേര്‍ന്ന ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി ബോബന് കോയിപ്പള്ളിയെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ജി. രാമന് നായര്‍ സ്വീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്, ജില്ല പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, നേതാക്കളായ ബി. രാധാകൃഷ്ണമേനോന്, കെ.ജി. രാജ്മോഹന്‍, എം.ബി. രാജഗോപാല്‍, എന്‍.പി. കൃഷ്ണകുമാര്‍, എന്‍. ഹരി, ലിജിന്‍ ലാല്‍, പി.ഡി. രവീന്ദ്രന്, പി.പി. ധീരസിംഹന്‍, ഷൈലമ്മ രാജപ്പന്, ബി.ആര്. മഞ്ജീഷ്, വി. വിനയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: