തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ഗൃഹനാഥൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജനാണ് ദേഹത്ത് തീ കൊളുത്തിയത്.
കോടതിയിൽ നിന്നും ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴാണ് ആത്മഹത്യ ശ്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീ കൊളുത്തുന്നത് തടുക്കാൻ ശ്രമിച്ച രാജന്റെ ഭാര്യ അമ്പിളിക്കും, ഗ്രേഡ് എസ് ഐ അനിൽ കുമാറിനും പൊള്ളലേറ്റിട്ടുണ്ട്.
തർക്കഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: